പൗഡറിട്ട മുഖമുള്ളവർക്കേ ഇ.ക്യൂ. ടിക്കറ്റ് കിട്ടു: വൈറലായി മിനിക്കോയ് സ്ത്രീയുടെ വോയിസ്‌


കൊച്ചി: പൗഡറിട്ട മുഖമുള്ളവർക്ക് മാത്രമാണ് എമർജൻസി ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കുന്നുള്ളൂ എന്ന ആരോപണവുമായി മിനിക്കോയ് വനിത. സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ വോയിസിലൂടെയാണ് ഈ ആരോപണം പ്രചരിച്ചിരിക്കുന്നത്. മറ്റുള്ളവർ എത്ര ബുദ്ധിമുട്ടുകളും ക്ലേഷങ്ങളും അനുഭവിച്ചാലും അവരെ പരിഗണിക്കില്ല. ഒരു വീട്ടിലെ അഞ്ചും ആറും പേർക്ക് ഒരുമിച്ച് എങ്ങനെയാണ് എമർജൻസി വരുന്നത് എന്നാണ് അവർ ചോദിക്കുന്നത്. എമർജൻസി ടിക്കറ്റ് കൈകാര്യം ചെയ്യുന്നവരുടെ മനോഭാവമാണ് ഈ വനിതയുടെ ശബ്ദത്തിലൂടെ വെളിച്ചത്ത് വന്നിരിക്കുന്നത്.