ലക്ഷദ്വീപിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് രൂപീകരിച്ചു

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ജുവനൈൽ ജസ്റ്റിസ് (കെയർ & പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ന്റെ സെക്ഷൻ 106 അനുസരിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് (DCPU) രൂപീകരിച്ചു. കുട്ടികളുടെ സംരക്ഷണത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ടും അഡോപ്ഷൻ റഗുലേഷൻസും പ്രകാരം ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമാണ് ഈ യൂണിറ്റ് രൂപീകരിച്ചിരിക്കുന്നത്. വനിതാ & ശിശു വികസന വകുപ്പ് ഡയറക്ടർ പിയൂഷ് മോഹന്തി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

ജില്ലാ കലക്ടർ കം ജില്ലാ മജിസ്ട്രേറ്റ് ചെയർമാനായും, വനിതാ & ശിശു വികസന വകുപ്പ് ഡയറക്ടർ സെക്രട്ടറിയായും പ്രവർത്തിക്കുന്ന 8 അംഗ കമ്മിറ്റിയെ ഇതിന് നിയമിച്ചു. പൊലീസ് സൂപ്രണ്ടും, ലീഗൽ ഡിപ്പാർട്ട്മെന്റിലെ സ്പെഷ്യൽ സെക്രട്ടറിയും, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് ഡയറക്ടർമാരുമൊക്കെയാണ് മറ്റ് അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *