
ലക്ഷദ്വീപിലെ നീതിനടപടികൾ മെച്ചപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: ലക്ഷദ്വീപിലെ നീതിപാലന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് സിയാദ് റഹ്‌മാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഹൈക്കോടതി സ്വമേധയാ എടുത്ത WP(C) No. 7547/2025 കേസിൽ ലക്ഷദ്വീപിലെ കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റലൈസേഷൻ, നിയമ സേവനങ്ങൾ, സാമൂഹ്യ ക്ഷേമം, സ്റ്റാഫ് കുറവ് എന്നിവയെക്കുറിച്ച് സുഷ്മ പരിശോധന നടത്തി. പ്രധാന നിർദ്ദേശങ്ങൾ:– ഇ-ഫയലിംഗ് സൗകര്യം: എല്ലാ ദ്വീപുകളിലും e-Sewa Kendra സ്ഥാപിച്ച്, കേസുകൾ ഓൺലൈനായി ഫയൽ…