ഡൽഹി: കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിനു പകരം നിയമ നിർമാണ സഭ രൂപീകരിക്കേണ്ടതിന്റെ ആവശ്യത്തെ മുന്നോട്ട് വച്ചുകൊണ്ട് ബേളാരം സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രഭാഷണ പരമ്പര ഏപ്രിൽ 6-ാം തിയതി ആരംഭിക്കും. പരിപാടിയുടെ ഉദ്ഘാടനം ദമൻ ഡ്യു വിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിനെതിരെ നിരന്തരമായി പോരാടികൊണ്ടിരിക്കുന്ന ദമൻ എംപി ഉമേഷ് ഭായി പട്ടേൽ നിർവഹിക്കും.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ കഴിഞ്ഞ എഴുപതോളം വർഷങ്ങളായി കേന്ദ്ര ഭരണ പ്രദേശങ്ങൾ ലെഫ്റ്റനന്റ് ഗവർണർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർ എന്നറിയപ്പെടുന്ന വ്യക്തികളുടെ നിയന്ത്രണത്തിലായി പ്രവർത്തിക്കുകയാണ്. ഒരു മാത്ര വ്യക്തിയെ റാഷ്‌ട്രപതി നിയമിച്ച് ഭരണ ചുമതല നൽകുന്ന ഈ സംവിധാനം ഭരണഘടനയുടെ അടിസ്ഥാനത്തിൽ തന്നെ ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന വാദമാണ് ഉയരുന്നത്.
കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ജനപ്രതിനിധികൾക്ക് അധികാരവത്കരണം ഉറപ്പുവരുത്തി ജനാധിപത്യ ഭരണ സംവിധാനം നിലവിൽ വരിക എന്നതാണ് ബേളാരത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബേളാരം പ്രതിനിധികൾ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഓൺലൈൻ പ്രഭാഷണ പരമ്പര സംഘടിപ്പിക്കാൻ തീരുമാനമായത്. പരിപാടിയിൽ പ്രമുഖ രാഷ്ട്രീയ, നിയമ വിദഗ്ധർ പങ്കെടുക്കും.