തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി കാശ്മീർ മുതൽ ലക്ഷദ്വീപ് വരെയുള്ള ഭിന്നശേഷി പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന ഭാരത യാത്രയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ബഹു. കേരള നിയമസഭാ സ്പീക്കർ ശ്രീ എ.എം. ഷംസീർ നിർവഹിച്ചു.
നെടിയത്ത് ഗ്രൂപ്പ് ചെയർമാനും യാത്രയുടെ രക്ഷാധികാരിയുമായ ശ്രീ നെടിയത്ത് നസീബ്, യാത്രയുടെ കോർഡിനേറ്റർ ശ്രീ മുഹമ്മദ് സിയാദ്, നിഫാ സംസ്ഥാന പ്രസിഡന്റും ദേശിയ-സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ ഷിജിൻ വർഗീസ്, വേൾഡ് റെക്കോർഡ് ഹോൾഡർ ഷാനവാസ് എ.കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ യാത്ര ഭിന്നശേഷിയുള്ളവരുടെ കഴിവുകൾ ഉജ്ജ്വലമാക്കുന്നതിനും അവരുടെ സാധ്യതകളെ പരിപോഷിപ്പിക്കുന്നതിനുമായി നടത്തുന്ന പുതിയ സംരംഭമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിശ്ചിത പരിപാടികളോടെ യാത്ര മുന്നേറും. ഈ സംരംഭം സമൂഹത്തിൽ ഉൾപ്പെടുത്തലിന് മികച്ച മാതൃകയാകുമെന്ന് സംഘാടകർ അറിയിച്ചു.