
ളിറാർ എന്ന പാട്ടു മാന്ത്രികൻ
ളിറാർ പാടുമ്പോൾ അയാളുടെ മുന്നിൽ ഇരുന്ന് ഞാൻ ധ്യാനിച്ചിട്ടുണ്ട്. ആ ശബ്ദത്തിന് ഒരു മാസ്മരിക താളമുണ്ട്. കേൾക്കുന്തോറും നമ്മെ ലഹരിപിടിപ്പിക്കുന്ന ഒരു ഇഷ്ഖിൻ്റെ പിരാന്തുണ്ടതിൽ. അമ്മേനിയിൽ ചെന്നപ്പോയാണ് ളിറാറിൻ്റെ കുടുംബ പശ്ചാത്തലം മനസിലാക്കാനായത്. ലക്ഷദ്വീപ് സംഗീതത്തിലെ ഡോലിപ്പാട്ടും സൂഫി പാട്ടുകളും സഫീനാ പാടി പറകലിലൂടെയും രൂപപ്പെട്ടു വന്ന ഒരു കുടുംബം. എന്ത് തിരക്കുണ്ടായാലും പാട്ടിന് വേണ്ടി എല്ലാം മാറ്റിവെച്ച് പാട്ടുപാടുന്ന ഒരു കുടുംബത്തെ നമുക്ക് ഒരു പക്ഷെ വേറേ എവിടേയും കാണാനാവില്ല. ദാരിദ്രിയമോ അഹംഭാവമോ ഏശാതെ ആ…