ലക്ഷദ്വീപ് DIET ലക്ചറർമാർക്ക് MACP ആനുകൂല്യം ലഭിക്കും
എറണാകുളം: സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (CAT) ലക്ഷദ്വീപ് DIET ലക്ചറർമാരായ എസ്.വി. മുഹമ്മദ് ഹാഷിം, എസ്.എം. നൂറുൽ ഹുദ എന്നിവർക്കെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സ്വീകരിച്ച നടപടി അസാധുവാക്കി. 2025 ഫെബ്രുവരി 10-ന് സമർപ്പിച്ച അപേക്ഷ (OA No. 181/00083/2024) പരിഗണിച്ചാണ് ട്രൈബ്യൂണൽ…
ഏപ്രിൽ 1 മുതൽ ലക്ഷദ്വീപിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രം!
ലക്ഷദ്വീപ് റോഡ് ട്രാൻസ്പോർട്ട് വകുപ്പ് 2025ലെ ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ജനങ്ങൾക്കായുള്ള അഭിപ്രായങ്ങൾ 2025 മാർച്ച് 14 വരെ രജിസ്റ്റർ ചെയ്ത പോസ്റ്റിലൂടെയോ ഇമെയിൽ വഴിയോ സമർപ്പിക്കാം. ഈ നയം ലക്ഷദ്വീപിലെ ഗതാഗത മേഖലയെ കാർബൺ-ന്യൂട്രൽ ആക്കുക എന്ന…
വഖഫ് ബോർഡ് ചെയർമാൻ തിണ്ണകര സന്ദർശിച്ചു
അഗത്തി: ലക്ഷദ്വീപ് വഖഫ് ബോർഡ് ചെയർമാനും, ലക്ഷദ്വീപ് ബി.ജെ.പി.മുൻ അദ്ധ്യക്ഷനുമായ അബ്ദുൽ ഖാദർ ഹാജി തിണ്ണകര ദ്വീപ് സന്ദർശിച്ചു. സാമൂഹ്യ പ്രവർത്തകൻ അഡ്വ.കെ.പി. മുത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിണ്ണ കരയിലെ അനധികൃത കയ്യേറ്റങ്ങൾക്കും പള്ളി പൊളിച്ചുമാറ്റിയതിനും ശേഷം തിണ്ണകര സന്ദർശിക്കുന്ന ആദ്യത്തെ…
എസ് വൈ എസ് ലക്ഷദ്വീപിന് പുതിയ നേതൃത്വം
അഗത്തി: എസ് വൈ എസ് (സുന്നി യുവജന സംഘം) ലക്ഷദ്വീപ് ജില്ലാ കൗൺസിൽ അഗത്തി യൂത്ത് സ്ക്വയറിൽ ചേർന്ന് 2025–26 വർഷത്തെ പുതിയ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കൗൺസിൽ സമ്മേളനത്തിന് സയ്യിദ് സഹീർ ഹുസൈൻ ജീലാനി അധ്യക്ഷനായി. ഉദ്ഘാടന ചടങ്ങ് ലക്ഷദ്വീപ്…
ലക്ഷദ്വീപ് ഭിന്നശേഷി ക്ഷേമ സംഘം ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
കടമത്ത്: ലക്ഷദ്വീപ് ഭിന്നശേഷി ക്ഷേമ സംഘടനയായ ലക്ഷദ്വീപ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഫെബ്രുവരി 13, 14 തീയതികളിൽ കടമത്ത് ദ്വീപിൽ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് വിജയകരമായി സമാപിച്ചു. മറ്റു ദ്വീപുകളിൽ നിന്നുള്ള LDWA യൂണിറ്റ് ഭാരവാഹികളും, പരിമിതികളെ…
“കാരിഫെട്ടു” പ്രകാശനം ചെയ്തു
കോഴിക്കോട്: ആദം കാതിരിയകത്തിൻ്റെ ദ്വീപ് അനുഭവങ്ങൾ “കാരിഫെട്ടു”പ്രമുഖ നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ മധുശങ്കർ മീനാക്ഷി പ്രകാശനം ചെയ്തു. ഹെറിറ്റേജ് ഹാളിൽ നടന്നനിറഞ്ഞ സദസ്സിൽ സിയസ് കോ പ്രസിഡൻ്റ്സി ബി. വി. സിദ്ദീഖ് പുസ്തകം ഏറ്റുവാങ്ങി.ഷാഹിദ് ബിൻ അലി (പ്രിൻസിപ്പൽ റൗളത്തും ഉലൂം അറബി…
എസ്.എസ്.എഫ് ലക്ഷദ്വീപിന് പുതിയ നേതൃത്വം
കവരത്തി: എസ്.എസ്.എഫ് (സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ) ലക്ഷദ്വീപ് 2025–26 പ്രവർത്തക സമിതി പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ- പ്രസിഡന്റ്: മാലിക് അൽ ഹസനി കാമിലി (ചേത്ത്ലാത്ത്), സെക്രട്ടറി: അബ്ദുൽ ഗഫൂർ (അഗത്തി) ഫിനാൻസ് സെക്രട്ടറി: ഹുസൈൻ സഖാഫി (കവരത്തി), സെക്രട്ടറിമാർ: ഇർഷാദ്…
ശംസിയ്യ ത്വരീഖത്ത് ആരോപണം: സമസ്ത മാപ്പ് പറഞ്ഞിട്ടില്ല – അഡ്വ. തയ്യിബ് ഹുദവി
കോഴിക്കോട്: ശംസിയ്യ ത്വരീഖത്ത് വിഷയത്തിൽ ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാപ്പ് പറഞ്ഞിട്ടില്ലെന്ന് അഡ്വ. തയ്യിബ് ഹുദവി അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളില്‍ സഹപ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ടി. ഹസൻ ഫൈസി എഴുതിയ ലേഖനത്തിൽ…
ഐ.ടി.ഐ.സമരം; വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
കവരത്തി: കവരത്തി ഐടിഐ ക്യാമ്പസിൽ നടന്ന സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സമരത്തിന് മറ്റ് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും, ക്യാമ്പസിലെ പഠനപരിപാടികൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതുവഴി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ലംഘിക്കപ്പെടുകയും, സർക്കാർ…
തങ്ങൾമാർക്കെതിരായ ശംസിയ്യ ത്വരീഖത്ത് ആരോപണം: മാപ്പ് പറഞ്ഞ് സമസ്ത
മലപ്പുറം: ആന്ത്രോത്ത് ദ്വീപിലെ അസ്സയ്യിദ് ജലാലുദ്ദീൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ എന്നിവരെയും ശിഷ്യന്മാരെയും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ആരോപിച്ചതിനെതിരെയുള്ള കേസ് ഒത്തുതീർപ്പായി. ആരോപണത്തിൽ സമസ്ത മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ആരോപണത്തിനെതിരെ ജലാലുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മകൻ ഡോ.…
