
മത്സ്യത്തൊഴിലാളികൾക്കെതിരെയുണ്ടായ ഭരണകൂട അതിക്രമം അപലപനീയം – എ. മിസ്ബാഹ്
ചെത്ത്ലാത്ത്: കവരത്തി ദ്വീപിയിലെ മത്സ്യത്തൊഴിലാളികൾക്കെതിരെയുണ്ടായ ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ അതിക്രമം അപലപനീയമെന്ന് സാമൂഹ്യ പ്രവർത്തകനും മുൻ എ.എ.സി അംഗവുമായ എ മിസ്ബാഹ്. നിയമപാലകർ നിയമം ലംഘിക്കുകയും മദ്യത്തിനും മദിരാശിക്കും ലക്ഷദ്വീപിനെ വിട്ടുകൊടുക്കാനുള്ള പുറപ്പാടുമാണ് തലസ്ഥാനത്ത് കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് എ മിസ്ബാഹ് തൻ്റെ പ്രതികരണം പങ്കുവെച്ചത്. മിസ്ബാഹിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: നിയമപാലകർ നിയമലംഘനം നടത്തിയ നേർക്കാഴ്‌ചയാണ് ഇന്നലെ തലസ്ഥാനദ്വീപിൽ കണ്ടത്. തീരദേശ നിയമത്തിൽ സംരക്ഷിക്കേണ്ടവരെ ബലം പ്രയോഗിച്ച് ആട്ടിയിറക്കി അവിടെ അന്യർക്ക് മദ്യത്തിനും മദിരാശിക്കും…