യാത്രക്കാരൻ വെസ്സലിൽ മരണപ്പെട്ടു

കിൽത്താൻ: ബ്ലാക്ക് മർലിൻ വെസെലിൽ കവരത്തിയിലേക്കുള്ള യാത്രാമദ്ധ്യേ യാത്രക്കാരൻ മരണപ്പെട്ടു. കിൽത്താൻ ദ്വീപ് സ്വദേശി കാസ്മി മുള്ളിപ്പുരയാണ് മരണപ്പെട്ടത്. വെസെലിൽ വെച്ച് ബാത്ത്റൂമിൽ കയറിയ ഇയ്യാൾ ഇറങ്ങാൻ നേരം വൈകിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിൽത്താൻ, ചെത്‌ലാത്, കൽപേനി തുടങ്ങിയ ദ്വീപുകളിൽ ഫൈബർ ഫാക്ടറിയിൽ സേവനമനുഷ്ഠിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. മയ്യിത്ത് കടമത്ത് ദ്വീപിൽ ഇറക്കുകയും സ്വദേശമായ കിൽത്താനിലേക്ക് ബോട്ട് മാർഗ്ഗം കൊണ്ടുവരികയും ചെയ്തു. കബറടക്കം കിൽത്താൻ ഷെയ്ഖ് പള്ളിയിൽ നടക്കും.

Read More

ഷക്കീൽ അഹമ്മദിന് കവരത്തിയിലേക്ക് സ്ഥലം മാറ്റം; പുതിയ ചുമതല ബി. ജമാലുദ്ദീനിന്

കവരത്തി: പോർട്ട്, ഷിപ്പിംഗ്, എവിയേഷൻ ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ എം.കെ ഷക്കീൽ അഹമ്മദിന് കവരത്തിയിലേക്ക് സ്ഥലംമാറ്റം. കൊച്ചിയിലെ സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ഓഫീസിൽ നിന്ന് കവരത്തിയിലേക്കാണ് സ്ഥലം മാറ്റം. പകരം ഗ്രേഡ് A പോർട്ട് അസിസ്റ്റന്റ്  ബി. ജമാലുദ്ദീനെ കവരത്തി DPSA-യിൽ നിന്ന് കൊച്ചിയിലെ സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ഓഫീസിലേക്ക് സ്ഥലം മാറ്റി. കൂടാതെ അദ്ദേഹത്തിന് ഡെപ്യൂട്ടി ഡയറക്ടർ പദവിയുടെ അധിക ചുമതലയും നൽകിക്കൊണ്ട് പോർട്ട്, ഷിപ്പിംഗ്, എവിയേഷൻ ഡയറക്ടർ ഡോ. ആർ. ഗിരി ശങ്കർ (IAS)…

Read More

ജനുവരി രണ്ടാം വാരം കപ്പലുകൾ പുനരാരംഭിക്കും

കവരത്തി: ലക്ഷദ്വീപ് യാത്ര കപ്പലുകളുടെ സർവേ നടപടികളുടെ പുരോഗതി വിലയിരുത്താൻ കൊച്ചി വെല്ലിംഗ്ടൺ ദ്വീപിലെ എം.എം.ഡി ഓഫീസ് സന്ദർശിച്ച് പ്രിൻസിപ്പൽ സർവേയർ സെന്തിൽകുമാറു മായും മറ്റ് സർവവ്വയർമാരുമായി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് കൂടിക്കാഴ്ച‌നടത്തി. ജനുവരി രണ്ടാം വാരമാവുമ്പോഴേക്കും പണികഴിഞ്ഞ് ഒരോന്നോരോന്നായി തിരിച്ചെ ത്തുമെന്നാണ് പോർട്ട് അധികൃതർ എംപിക്ക് ഉറപ്പ് നൽകിയത്. സ്പീഡ് വെസൽ വെച്ച് ഇപ്പോഴത്തെ യാത്ര പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കാണാൻ സാധിച്ചത് ആശ്വാസമായി. കടപ്പാട്: മംഗളം

Read More

സൂപ്പർമാർക്കറ്റ് കവർച്ച; ലക്ഷദ്വീപ് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോഴിക്കോട് നഗരമധ്യത്തിലെ സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ യുവാക്കളെ സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസും ചേർന്ന് പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി ബേപ്പൂർ സ്വദേശി വിശ്വജിത്ത്, അഫ്ലഹ് ചെമ്മാടൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷണം നടത്തിയ ശേഷം ലക്ഷദ്വീപിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഒരാഴ്ചത്തെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മോഷണം നടന്ന അന്നുതന്നെ ടൗൺ ACP അഷറഫ് TK യുടെ നിർദ്ദേശപ്രകാരം നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിൽ പോലീസ് ശാസ്ത്രീയരീതിയിൽ തെളിവുകൾ ശേഖരിച്ചിരുന്നു. സിസിടിവി…

Read More

തിണ്ണകരയിലെ പള്ളി പുനർനിർമിക്കണം – ഉലമാ കൗൺസിൽ

കൊച്ചി: തിണ്ണകര ദ്വീപിൽ തകർക്കപ്പെട്ട പള്ളി തൽസ്ഥാനത്തുതന്നെ പുനർനിർമിക്കണമെന്ന് ലക്ഷദ്വീപ് ഉലമാ കൗൺസിൽ ആവശ്യപ്പെട്ടു. വർഷങ്ങളോളം നമസ്കാരം നിർവഹിച്ചിരുന്ന പള്ളിയാണ് ടൂറിസം വികസനത്തിന്റെ പേരിൽ തകർത്ത ത്. അമിനി ഖാസി ഫതഹുള്ളാ മുത്തുക്കോയ തങ്ങൾ, അഗത്തി ഖാസി പി. ചെറിയകോയ ദാരിമി, കൽപേനി ഖാസി ഹൈദരലി മുസ്ലിയാർ, കവരത്തി ഖാസി ഹംസത്ത് മുസ്ലിയാർ, കിൽത്താൻ നായിബ് ഖാസി അബ്ദുന്നാസർ ഫൈസി, ചെത്തത്ത് ഖാസി അബ്ദുൽ ഹമീദ് മദനി, കടമത്ത് ഖാസി ഹാമിദ് മദനി, ഇസ്മാഈൽ മദനി, ഹക്കീം…

Read More

നാഷണൽ ലീഗ്: ഐദ് റൂസ് തങ്ങൾക്ക് ലക്ഷദ്വീപ് ചുമതല

ഇന്ത്യൻ നാഷണൽ ലീഗിൻ്റെ ലക്ഷദ്വീപ് സംഘടനാ ചുമതല സയ്യിദ് സബ്ബീ ൽ ഐദ്രൂ റുസ് തങ്ങൾക്ക് നൽകി.2024 ൻ്റെ അവസാന ദിവസമായ 31-ാം തിയ്യതി കോഴിക്കോട്ടിൽ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ വെച്ചാണ് അദ്ദേഹത്തിന് ലക്ഷദ്വീപിൻ്റെ ചുമതല നൽകാൻ തീരുമാനിച്ചത്. ലക്ഷദ്വീപ്സ്റ്റേറ്റ് പ്രസിഡന്റായി അബ്ദുൽ ഗഫൂറിനേയും ജനറൽ സെക്രട്ടറിയായി ജാഫർ സാദിക്കിനേയും സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായി ഹനീഫ കോയയെയും ബഷീറിനേയും തിരഞ്ഞെടുത്തു.

Read More

ഇശൽ കിളിയായി മുഹമ്മദ് റിസാൽ

ചെത്തലാത്ത്: ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷൻ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ലക്ഷദ്വീപ് കിച്ചൻ ആൻഡ് ട്രാവലർ ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 വിജയിയായി കിൽത്താൻ ദ്വീപ് സ്വദേശി മുഹമ്മദ് റിസാൽ. കിൽത്താൻ ദ്വീപിലെ തന്നെ വാജിബ്, സകീയ നിഷാദ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ഡിസംബർ 26-ന് ചെത്തലാത്ത് ദ്വീപിൽ ആരംഭിച്ച റിയാലിറ്റി ഷോയിൽ ആറു മത്സരാർഥികളായിരുന്നു പങ്കെടുത്തത്. ചെത്തലാത്ത് ദ്വീപ് സ്വദേശികളായ റജിത ബാനു, റാബിയ ഫാത്തിമ, സൈഫുദീൻ…

Read More

    പുതുവർഷത്തിൽ പുതുമയോടെ ദ്വീപ് ഡയറി

    പ്രിയ വായനക്കാരെ…ദ്വീപ് ഡയറി വാർത്താ വെബ്സൈറ്റ് ഇന്ന് മുതൽ പുതിയ രൂപത്തിലും ഭാവത്തിലും നിങ്ങളിലേക്ക് എത്തുകയാണ്. ഇനി മുതൽ dweepdiary.in എന്ന ഡൊമൈനിലൂടെയാണ് ഞങ്ങളുടെ വാർത്തകളും വിശേഷങ്ങളും ലഭ്യമാകുക. ചില വായനക്കാർ നേരത്തെ അനുഭവിച്ച സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട്, ഏറ്റവും പരിഷ്കരിച്ച സാങ്കേതിക സൗകര്യങ്ങളോടെയാണ് പുതിയ സൈറ്റ് രൂപകൽപ്പന ചെയ്തത്. പരിഷ്ക്കരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ കോഴിക്കോട് വെച്ച് നിർവഹിച്ചു. പുതിയ പരിഷ്ക്കരണത്തിൽ വാർത്തകൾക്ക് പുറമേ ദ്വീപിലെ സാഹിത്യം, സംസ്ക്കാരം, ആർക്കേവുകൾ എന്നിവയെല്ലാം…

    Read More

    ലക്ഷദ്വീപിൽ സമര വാതിലുകൾ തുറക്കേണ്ടതിൻ്റെ അനിവാര്യത (എഡിറ്റോറിയൽ)

         ലക്ഷദ്വീപിൽ പല കാലങ്ങളിൽ എഴുത്തിൻ്റെയും പത്രപ്രവർത്തനത്തിൻ്റെയും ചരിത്ര പാരമ്പര്യം കാണാനാവും. എന്നാൽ ഒരു പത്രത്തിനും ദീർഘകാലത്തേക്ക് ആയുസുണ്ടായില്ല. യു. സി. കെ തങ്ങളുടെ ദ്വീപപ്രഭയിൽ തുടങ്ങുന്ന പത്ര പാരമ്പര്യം സോഷ്യൽ മീഡിയാ കാലത്ത് ദ്വീപ് ഡയറിയിലും ദ്വീപുമലയാളിയിലും വരെ എത്തി നിൽക്കുന്നു. അഡ്മിനിസ്ട്രേറ്റർ എന്ന ഏകാധിപത്യത്തിൽ വിധേയപ്പെട്ട് ജീവിക്കുന്ന ഒരു ജനവിഭാഗത്തിന് തങ്ങളുടെ അവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയണമെങ്കിൽ സാധാരണക്കാരന്റെ ഭാഷയിൽ അവരോട് സംവദിക്കുന്ന പത്രമാധ്യമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ചരിത്ര സംരക്ഷണമോ സാംസ്കാരിക സൂക്ഷ്മത…

    Read More
    കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെക്ക് 2024-2025 അധ്യയനവർഷത്തിനായി സംഗീത-നൃത്ത അധ്യാപകരെ ഗസ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ആകെ 10 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കവരത്തി (1), അഗത്തി (2), ആന്ത്രോത്ത് (2), മിനിക്കോയ് (2), അമിനി (1), ചെത്ത്ലാത്ത് (1), ബിത്ര (1) എന്നിങ്ങനെയാണ് ഓരോ ദ്വീപുകളിലെയും ഒഴിവുകൾ. ഓരോ ക്ലാസിനും ₹150 നിരക്കിൽ ₹13,000രൂപയാണ് ഗസ്റ്റ് സംഗീത-നൃത്ത അധ്യാപകർക്ക് ലഭിക്കുന്ന പ്രതിമാസ പരമാവധി ശമ്പളം. പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും നിയമന നടപടികൾ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

    സംഗീത – നൃത്ത അധ്യാപക നിയമനം: അപേക്ഷ ക്ഷണിച്ചു.

    കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെക്ക് 2024-2025 അധ്യയനവർഷത്തിനായി സംഗീത-നൃത്ത അധ്യാപകരെ ഗസ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ആകെ 10 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കവരത്തി (1), അഗത്തി (2), ആന്ത്രോത്ത് (2), മിനിക്കോയ് (2), അമിനി (1), ചെത്ത്ലാത്ത് (1), ബിത്ര (1) എന്നിങ്ങനെയാണ് ഓരോ ദ്വീപുകളിലെയും ഒഴിവുകൾ.ഓരോ ക്ലാസിനും ₹150 നിരക്കിൽ ₹13,000രൂപയാണ് ഗസ്റ്റ് സംഗീത-നൃത്ത അധ്യാപകർക്ക് ലഭിക്കുന്ന പ്രതിമാസ പരമാവധി ശമ്പളം. പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും നിയമന നടപടികൾ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

    Read More