മുൻ എൻവൈസി ലക്ഷദ്വീപ് സംസ്ഥാന പ്രസിഡൻ്റ് തബീബുൽ ആലം മരണപ്പെട്ടു.
നീണ്ട ഏഴു വർഷക്കാലം എൻവൈസി (Nationalist Youth Congress) ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന നേതാവ് തബീബുൽ ആലം അന്തരിച്ചു. സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം യുവജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുകയും നിരവധി പൊതുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. ജനങ്ങളോടുള്ള അടുപ്പവും…
ലക്ഷദ്വീപ് സാഹിത്യോത്സവിന് കൽപ്പേനയിൽ തുടക്കം
കൽപ്പേനി : എസ്. എസ്. എഫ് ലക്ഷദ്വീപ് സംസ്ഥാന സാഹിത്യോത്സവ് ഇന്നുമുതൽ ഏപ്രിൽ 29 വരെ കൽപ്പേനി ദ്വീപിൽ വച്ച് നടക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വിവിധ ദ്വീപുകളിൽ നിന്ന് എത്തുന്ന 300 ഓളം വിദ്യാർത്ഥികൾ 60 ഓളം…
പൂക്കോയ ആന്ത്രോത്ത് മരണപ്പെട്ടു
ആന്ത്രോത്ത് ദ്വീപിലെ ബീത്താത്തബീയപുര സ്വദേശിയായ പൂക്കോയ (81) നിര്യാതനായി. ആന്ത്രോത്ത് ജുമാഅത്ത് പള്ളിയിൽ ദീർഘകാലം ഖത്തീബ് ആയി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയായിരുന്നു പരേതൻ. സമൂഹത്തിലും മതപരമായ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. മക്കൾ: മുഹമ്മദ് സ്വാലിഹ്, മുഹമ്മദ്…
ലക്ഷദ്വീപിൽ ജീവനക്കാർക്ക് നിർബന്ധിത വിരമിക്കൽ; വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി
കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിലെ വിവിധ ജീവനക്കാരെ പൊതുതാൽപ്പര്യം മുൻനിർത്തി സർവീസിൽ നിന്നും നിർബന്ധിതമായി വിരമിപ്പിച്ചു (Premature Retirement). ഫണ്ടമെൻ്റൽ റൂൾ 56(j) പ്രകാരം നൽകിയിട്ടുള്ള അധികാരം ഉപയോഗിച്ചാണ് വിദ്യാഭ്യാസ ഡയറക്ടർ ഭരണി എം. (DANICS) ഇതുസംബന്ധിച്ച ഉത്തരവുകൾ…
എംഡിഎംഎയും കഞ്ചാവുമായി ലക്ഷദീപ് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: വില്‍പ്പനയ്ക്ക് സൂക്ഷിച്ച 2.420 ഗ്രാം എം.ഡി.എം.എയും 4.280 കഞ്ചാവുമായി ലക്ഷദീപ് സ്വദേശികളായ സരീര്‍ സെയ്ദ് (25), ബദീറുല്മുനീര് (29) എന്നിവരെ ടൗൺ പൊലീസ് പിടികൂടി. കഴിഞ്ഞ 21ന് രാത്രി പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ആനിഹാള്‍ ക്രോസ് റോഡില്‍ ഇ.കെ നായനാര്‍ ഭവന്…
മംഗലാപുരം തീരത്ത് ‘മഞ്ജു’ തകർന്നു
മംഗലാപുരം: മംഗലാപുരത്തുനിന്നും ആന്ത്രോത്തിലേക്ക് ചരക്കുമായി പോവുകയായിരുന്ന MSV -JEELANI MNG-435 എന്ന മഞ്ജു അപകടത്തിൽപ്പെട്ട് പൂർണ്ണമായും തകർന്നു. മംഗലാപുരം തീരത്തുനിന്ന് ഏകദേശം 7 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഈ ദൗർഭാഗ്യകരമായ സംഭവം നടന്നത്. കേരള ലക്ഷദ്വീപ് മെക്കനൈസ്ഡ് സെയിലിംഗ് വെസൽ…
ലക്ഷദ്വീപ് പ്രശ്നങ്ങളിൽ കോൺഗ്രസ് മൗനം; പാർട്ടി വിട്ട് ടി. അന്ത്ക്കാ
കവരത്തി: ലക്ഷദ്വീപ് നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കിടയിൽ ദ്വീപ് ജനത ദുരിതത്തിലാവുമ്പോൾ അവയെ അഭിമുഖീകരിക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറാകുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് വിടുന്നതായി കവരത്തി ദ്വീപിലെ മുൻ ചെയർപേഴ്സൺ ടി. അബ്ദുൾ ഖാദർ (ടി. അന്ത്ക്കാ). ദ്വീപിലെ അടിസ്ഥാന പ്രശ്നങ്ങളിൽ പാർട്ടി മൗനം പാലിക്കുന്നതും…
കവരത്തിയിലെ റിസോർട്ട് നിർമ്മാണം: പരിശോധനയ്ക്കായി അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ച് കേരള ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിലെ കവരത്തിയിൽ വിനോദസഞ്ചാര റിസോർട്ട് നിർമ്മാണത്തിന്റെ ഭാഗമായി, നിർമ്മാണ നിരോധന മേഖലയിൽ (No-Development Zone) ലക്ഷദ്വീപ് ഭരണകൂടം എന്തെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ കേരള ഹൈക്കോടതി അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ചു. ഏപ്രിൽ 21 ചൊവ്വാഴ്ച ജസ്റ്റിസ്…
പ്രീമേച്ചർ റിട്ടയർമെന്റ് നടപടിക്കെതിരെ എം.പി. ഹംദുള്ള സയീദ്; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത്
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കുന്ന കൂട്ടത്തോടെയുള്ള പ്രീമേച്ചർ റിട്ടയർമെന്റ് നടപടിക്കെതിരെ ആശങ്ക പ്രകടിപ്പിച്ച് എം.പി. അഡ്വ. എം. ഹംദുള്ള സയീദ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗോവിന്ദ് മോഹനിനാണ് എം.പി. കത്ത് നൽകിയിരിക്കുന്നത്. ഫണ്ടമെന്റൽ…
കിൽത്താൻ ഖാസി ഇ.എ.കോയാ ബാഖവയെ ആദരിച്ച് മുസ്ലിം ജമാഅത്ത്
കിൽത്താൻ: കിൽത്താൻ ദ്വീപിലെ പുതിയ ഖാസിയായ ഇ. അബ്ദുള്ളക്കോയ ബാഖവിയെ മുസ്ലിം ജമാഅത്ത് കിൽത്താൻ യൂണിറ്റ് ആദരിച്ചു. കച്ചേരി കടപ്പുറത്തെ ജിലാനി ബീച്ചിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ സയ്യിദ് സഹീർ ഹുസൈൻ ജീലാനി തങ്ങൾ തലപ്പാവ് അണിയിച്ച് ഖാസിയെ ആദരിച്ചു. ദ്വീപിലെ…
