പൂക്കോയ ആന്ത്രോത്ത് മരണപ്പെട്ടു

ആന്ത്രോത്ത് ദ്വീപിലെ ബീത്താത്തബീയപുര സ്വദേശിയായ പൂക്കോയ (81) നിര്യാതനായി. ആന്ത്രോത്ത് ജുമാഅത്ത് പള്ളിയിൽ ദീർഘകാലം ഖത്തീബ് ആയി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയായിരുന്നു പരേതൻ. സമൂഹത്തിലും മതപരമായ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു.

മക്കൾ: മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് റഫീഖ്, ബഷീർ, ഖലീൽ, ഹിദായ, ജൊഹറത്ത്, നദീറാ, റംലത്ത്.
ലക്ഷദ്വീപ് എംപി ഹംദുള്ള സയ്യിദിന്റെ അമ്മാവനുമാണ് പരേതൻ. കബറടക്കം ആന്ത്രോത്ത് ദ്വീപ് ജുമാഅത്ത് പള്ളിയിൽ നടന്നു.