കിൽത്താൻ ഖാസി ഇ.എ.കോയാ ബാഖവയെ ആദരിച്ച് മുസ്ലിം ജമാഅത്ത്

കിൽത്താൻ: കിൽത്താൻ ദ്വീപിലെ പുതിയ ഖാസിയായ ഇ. അബ്ദുള്ളക്കോയ ബാഖവിയെ മുസ്ലിം ജമാഅത്ത് കിൽത്താൻ യൂണിറ്റ് ആദരിച്ചു. കച്ചേരി കടപ്പുറത്തെ ജിലാനി ബീച്ചിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ സയ്യിദ് സഹീർ ഹുസൈൻ ജീലാനി തങ്ങൾ തലപ്പാവ് അണിയിച്ച് ഖാസിയെ ആദരിച്ചു. ദ്വീപിലെ മതപരവും സാമൂഹികവുമായ രംഗങ്ങളിൽ പുതിയ ഖാസിയുടെ നേതൃത്വത്തിൽ ഉണ്ടാകുന്ന മുന്നേറ്റങ്ങൾക്ക് ആശംസകൾ നേർന്ന് അദ്ദേഹം സംസാരിച്ചു.

ഡെപ്യൂട്ടി കളക്ടർ കെ. ബുസർ ജംഹർ ചടങ്ങിൽ സംസാരിക്കവെ പുതിയ ഖാസിയെ നിയമിക്കേണ്ടിവന്ന സാഹചര്യങ്ങൾ വിശദീകരിച്ചു. ദീർഘകാലമായി ഖാസി, അസിസ്റ്റന്റ് ഖാസി സ്ഥാനങ്ങളിൽ ഉണ്ടായിരുന്നവർ ദ്വീപിന് പുറത്തു താമസിച്ചതിനാൽ നാട്ടിലെ മതപരവും ഭരണപരവുമായ കാര്യങ്ങളിൽ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് പുതിയ നിയമനം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി ഹമീദലി സഅദി സ്വാഗതം ആശംസിച്ചു.

സയ്യിദ് സഹീർ ഹുസൈൻ ജീലാനി, എം.കെ. മുത്തുകോയ സഖാഫി, സി.എച്ച്.  മുഹമ്മദ് ഹിദായത്തുള്ള സഖാഫി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പൗരപ്രമുഖരും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *