നിയന്ത്രിത മേഖലകളിൽ നിർമാണം നടത്തില്ല: ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: തീര സംരക്ഷണ വിജ്ഞാപനം (2019) പ്രകാരം നിയന്ത്രണമുള്ള മേഖലകളിൽ നിർമാണം നടത്തില്ലെന്നു ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. കവരത്തിയിൽ ലക്ഷദ്വീപ് ഭരണകൂടം ടൂറിസ്റ്റ് റിസോർട്ട് നിർമിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കവരത്തി സ്വദേശി ടി.കെ. സെയ്‌താലി നൽകിയ ഹർജിയിലാണു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഇക്കാര്യം ബോധിപ്പിച്ചത്.

വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റ‌ിസ് ജോൺസൺ ജോൺ എന്നിവർ ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. തദ്ദേശവാസികളുടെ സ്വകാര്യ ഭൂമിയിലെ നിർമാണത്തിനുപോലും നിയന്ത്രണം ഏർപ്പെടുത്തിയ ഭരണകൂടം സ്വയം നിയമം ലംഘിക്കുകയാണെന്നാണു ഹർജിക്കാരന്റെ ആരോപണം. കവരത്തി വില്ലേജിൽ വെ‌സ്റ്റേൺ ജെട്ടിയോടു ചേർന്നുള്ള 3 സർവേ നമ്പറുകളിലുള്ള സ്ഥലത്താണു റിസോർട്ട് നിർമാണം നടത്തുന്നത്.

കടപ്പാട്: മനോരമ ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *