വിരമിച്ച ശേഷം യൂണിഫോം ഉപയോഗത്തിന് നിരോധനം; ഐആർബിഎൻ ഉത്തരവ്

കിൽത്താൻ/കവരത്തി: സേവനത്തിൽ നിന്ന് വിരമിച്ച ശേഷം യൂണിഫോം ഉൾപ്പെടെയുള്ള ഔദ്യോഗിക സാധനങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഇന്ത്യ റിസർവ് ബറ്റാലിയൻ (IRBn) അധികാരികൾ ഉത്തരവിറക്കി. ദമൻ & ദിയു, ദാദ്രാ & നഗർ ഹവേലി ഭരണകൂടത്തിന്റെ കീഴിലുള്ള ഐആർബിഎൻ കമ്പനികമാൻഡറുടെ ഓഫീസിൽ നിന്നാണ് ഇതുസംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിരിക്കുന്നത്.

സെക്രട്ടറി (ഹോം) പുറത്തിറക്കിയ നിർദേശത്തെ അടിസ്ഥാനമാക്കി, CCS (പെൻഷൻ) റൂൾ 2021 പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ച് 2026 ഏപ്രിൽ 11 മുതൽ സേവനത്തിൽ നിന്ന് വിരമിച്ചവരെ വകുപ്പിന്റെ അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയതായി ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇതിനാൽ, വിരമിച്ചതിന് ശേഷം യൂണിഫോം, ലോഗോ, ബാഡ്ജ്, ബെറേ/പി ക്യാപ് എന്നിവയുൾപ്പെടെ ഔദ്യോഗികമായി നൽകിയ ഏതെങ്കിലും സാധനങ്ങൾ ധരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഉത്തരവ് പ്രകാരം കോൺസ്റ്റബിള്മാരായ മുഹമ്മദ് ബഷീർ പി.പി, ഖലീലുറഹ്മാൻ കെ.പി.ബി എന്നിവർക്ക് നിർദേശം  കൈമാറിയിട്ടുണ്ട്.