ആൾ ഇന്ത്യാ സെൻസസ് ലക്ഷദ്വീപിലും ആരംഭിച്ചു

കവരത്തി: ഇന്ത്യാ രാജ്യത്തിൻ്റെ ജനസംഖ്യാ കണക്കെടുപ്പ് ലക്ഷദ്വീ പിലും ആരംഭിച്ചു. സെൻസസിൻ്റെ ആദ്യഘട്ടമായ കെട്ടിടങ്ങളുടെ കണ ക്കെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. അതിനായി നയമിക്കപ്പെട്ട എന്യൂമറേ റ്റർമാർ വീടുകളിൽ എത്തി തുടങ്ങി. രാജ്യത്തിൻ്റെ പുരോഗമന പ്രവർത്തന ങ്ങൾ മറ്റു അനുബന്ധ പ്രവർത്ത നങ്ങൾ എല്ലാം ജനസംഖ്യാ കണക്കെ ടുപ്പിനെ ആശ്രയിച്ചാണ് നടക്കുന്നത്. 2021ൽ നടക്കേണ്ട കണക്കെടുപ്പാണ് കോവിഡ് പേമാരിയെ തുർന്ന് ഇപ്പോൾ നടക്കുന്നത്. ആയതിനാൽ നിങ്ങളുടെ വീടുകളിൽ എത്തുന്ന എന്യൂമറേറ്റർ മാർക്ക് ആവശ്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് ലക്ഷദ്വീപ് സെൻസെസ് ഡിപ്പാർട്ട്മെൻ്റ് ആവശ്യ പ്പെട്ടു.