മംഗലാപുരം തീരത്ത് ‘മഞ്ജു’ തകർന്നു

മംഗലാപുരം: മംഗലാപുരത്തുനിന്നും  ആന്ത്രോത്തിലേക്ക് ചരക്കുമായി പോവുകയായിരുന്ന MSV -JEELANI MNG-435 എന്ന മഞ്ജു അപകടത്തിൽപ്പെട്ട് പൂർണ്ണമായും തകർന്നു. മംഗലാപുരം തീരത്തുനിന്ന് ഏകദേശം 7 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഈ ദൗർഭാഗ്യകരമായ സംഭവം നടന്നത്.

കേരള ലക്ഷദ്വീപ് മെക്കനൈസ്ഡ് സെയിലിംഗ് വെസൽ ഓണേഴ്സ് അസോസിയേഷനാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. മഞ്ജു പൂർണ്ണമായും കടലിൽ മുങ്ങി വൻ നഷ്ടം സംഭവിച്ചെങ്കിലും, വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് എല്ലാവരും.

മഞ്ജു അപകടത്തിൽപ്പെടുമ്പോൾ അതിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരായി രക്ഷപ്പെട്ടു. മഞ്ജുവിന്റെ ഉടമയായ റഷീദും അപകടസമയത്ത് അതിൽ ഉണ്ടായിരുന്നു. അദ്ദേഹമുൾപ്പെടെയുള്ള എല്ലാവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി അസോസിയേഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *