ലക്ഷദ്വീപ് പ്രശ്നങ്ങളിൽ കോൺഗ്രസ് മൗനം; പാർട്ടി വിട്ട് ടി. അന്ത്ക്കാ

കവരത്തി: ലക്ഷദ്വീപ് നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കിടയിൽ ദ്വീപ് ജനത ദുരിതത്തിലാവുമ്പോൾ അവയെ അഭിമുഖീകരിക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറാകുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് വിടുന്നതായി കവരത്തി ദ്വീപിലെ മുൻ ചെയർപേഴ്സൺ ടി. അബ്ദുൾ ഖാദർ (ടി. അന്ത്ക്കാ).

ദ്വീപിലെ അടിസ്ഥാന പ്രശ്നങ്ങളിൽ പാർട്ടി മൗനം പാലിക്കുന്നതും ജനങ്ങളുടെ ആശങ്കകൾക്ക് മറുപടി നൽകാത്തതും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് താൻ പാർട്ടി വിട്ട് തന്റെ പഴയ താവളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും അന്ത്ക്കാ പറഞ്ഞു.

താനൊരു രാഷ്ട്രീയ പ്രവർത്തകനല്ലെന്നും സാമൂഹ്യ പ്രവർത്തകനാണെന്നും അന്ത്ക്കാ ദ്വീപു ഡയറിയോട് പറഞ്ഞു. അത് കൊണ്ടുതന്നെ സാമൂഹ്യമായ അനീതി കണ്ടിട്ട് തനിക്ക് മൗനമായിരിക്കാൻ കഴില്ലെന്ന് അന്ത്ക്കാ പറഞ്ഞു. ദ്വീപു നേരിടുന്നത് നിസാരമായ പ്രശ്നമല്ലെന്നും നമുക്ക് നമ്മളെ തന്നെ നഷ്ടപ്പെടുന്ന അവസ്തയാണെന്നും അദ്ദേഹം പറയുന്നു. കക്ഷി രാഷ്ട്രീയം മറന്ന് ദ്വീപിൻ്റെ സുരക്ഷക്ക് വേണ്ടി എല്ലാരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അന്ത്ക്കാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *