
സ്വത്തവകാശം ഭരണഘടനപരം -സുപ്രീംകോടതി
ന്യൂഡൽഹി: സ്വത്തവകാശം ഭരണഘടനപരമെന്നും നിയമപ്രകാരം മതിയായ നഷ്ടപരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്നും സുപ്രീംകോടതി. മൗലികാവകാശമല്ലെങ്കിലും സ്വത്തിനുള്ള അവകാശം ഭരണഘടനപരമായി അംഗീകരിക്കപ്പെടുന്ന മനുഷ്യാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ബംഗളൂരു മൈസൂരു ഇൻഫ്രാസ്ട്രക്‌ചർ കോറിഡോർ പദ്ധതിക്കായി (ബി.എം.ഐ.സി.പി) ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീൽ പരിഗണിക്കവെയാണ് സുപ്രീംകോടതി പരാമർശം. 1894ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിയിൽ നിലവിലുള്ള നിരക്കനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. എന്നിരുന്നാലും, നഷ്ടപരിഹാരത്തുക വിതരണത്തിൽ കാലതാമസം നേരിടുന്ന അസാധാരണ സാഹചര്യത്തിൽ…