
പൊന്നാനി തുറമുഖം തുറക്കും: ലക്ഷദ്വീപ് പൊന്നാനി ചരക്ക് ഗതാഗതം ആലോചനയിൽ
പൊന്നാനി: 2025ൽ തുറമുഖം തുറന്ന് അടഞ്ഞു പോയ ചരിത്രം മാറ്റിയെഴുതുമെന്ന് പി.നന്ദകുമാർ എംഎൽഎയുടെ ഉറപ്പ്. എഴുപതുകളിൽ നിലച്ചു പോയ പൊന്നാനി തുറമുഖത്തിലെ ചരക്ക് നീക്കം 2025ൽ പുനരാരംഭിക്കുമെന്ന വൻ പ്രതീക്ഷയാണ് പുതുവത്സര സമ്മാനമായി പി.നന്ദകുമാർ എംഎൽഎ പൊന്നാനിക്കാർക്ക് നൽകുന്നത്. അര നൂറ്റാണ്ടിലധികം നീണ്ട തുറമുഖത്തിൻ്റെ ഇരുണ്ട കാലം 2025ൽ അവസാനിക്കുമെന്നാണ് ഉറപ്പ്. തീരത്ത് കപ്പൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉരു കൊണ്ടു വന്നെങ്കിലും ചരക്ക് നീക്കം ഉറപ്പാക്കാനാണ് നീക്കമെന്നും പൊന്നാനി സാധ്യതകളുടെ കേന്ദ്രമാണെന്ന് ഈ ചരക്ക് നീക്കത്തിലൂടെ…