
ലക്ഷദ്വീപിനെ അറിഞ്ഞ് പയ്യന്നൂർ
ലക്ഷദ്വീപിന്റെ സംസ്ക്‌കാരവും കലകളും അത്തറിന്റെ നറുമണവും ഭക്ഷണ രുചികളുമറിയാൻ പയ്യന്നൂരിൽ സൗകര്യമൊരുക്കി. തായിനേരി എസ്എബിടിഎം ഹയർസെക്കൻഡറി സ്‌കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ‘അത്തോളു ഈദു’ എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി ലക്ഷദ്വീപിനെ പരിചയപ്പെടുത്തുന്നത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ എം വിജിൻ എംഎൽഎ അത്തോളു ഈദു ഉദ്ഘാടനംചെയ്തു. സ്‌കൂൾ മാനേജർ എം പി അബ്ദുൾ മുത്തലിബ് അധ്യക്ഷനായി. കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീ സർ പി വി ലാവ്‌ലിൻ പ്രഭാഷണം നടത്തി. ഹബീബ് കടമ്മത്ത് ലക്ഷദ്വീപിനെ പരിചയപ്പെടുത്തി….