കവരത്തി : പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ലക്ഷദ്വീപിലെ വിജയശതമാനം 90%. 414 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 372 പേർ വിജയിച്ചു.
അമിനി, ചെത്ലത്ത് ദ്വീപുകളിലെ വിദ്യാർത്ഥികൾ 100% വിജയം കൈവരിച്ചു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് കവരത്തി ദ്വീപിൽ നിന്നാണ് (111 പേർ). ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ചെത്ലത്ത് ദ്വീപിലാണ് (8 പേർ).

ദ്വീപുകളുടെ അടിസ്ഥാനത്തിലുള്ള ഫലവിവരങ്ങൾ:
അഗത്തി – 35ൽ 31 പേർ വിജയിച്ചു (89%)
അമിനി – 26ൽ 26 പേർ വിജയിച്ചു (100%)
ആന്ത്രോത്ത്– 67ൽ 56 പേർ വിജയിച്ചു (84%)
ചെത്ലത്ത് – 8ൽ 8 പേർ വിജയിച്ചു (100%)
കടമത്ത് – 27ൽ 26 പേർ വിജയിച്ചു (96%)
കൽപേനി – 23ൽ 22 പേർ വിജയിച്ചു (96%)
കവരത്തി – 111ൽ 93 പേർ വിജയിച്ചു (84%)
കിൽത്താൻ – 20ൽ 18 പേർ വിജയിച്ചു (90%)
മിനിക്കോയ് – 97ൽ 92 പേർ വിജയിച്ചു (95%)