ദ്വീപുകളിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി സി.ആർ.പി. എഫിനെ വിന്യസിച്ചു

കവരത്തി: ദേശീയ സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ ദ്വീപുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി അടിയന്തരമായി കേന്ദ്ര സായുധ പോലീസ് സേന (സിആർപിഎഫ്) ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ഉത്തരവ്. കവരത്തിയിൽ നിലവിലുള്ള സിആർപിഎഫ് യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെ വിവിധ ദ്വീപുകളിലെ ക്രമസമാധാനപാലനത്തിനും സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിനുമായി നിയോഗിക്കും.
ഇതിൻ്റെ ഭാഗമായി അമിനി ദ്വീപിൽ 10 സിആർപിഎഫ് പുരുഷന്മാരെയും, കൽപ്പേനിയിൽ 06 പേരെയും, മിനിക്കോയ് ദ്വീപിൽ 10 പേരെയുമാണ് അടിയന്തരമായി വിന്യസിക്കുന്നത്. ഹെലികോപ്റ്റർ അല്ലെങ്കിൽ ഹൈ-സ്പീഡ് ക്രാഫ്റ്റ് (എച്ച്എസ്സി) ഉപയോഗിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രാ ഷെഡ്യൂൾ ഉടൻ തന്നെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Share to

Leave a Reply

Your email address will not be published. Required fields are marked *