
എഫ്.എ.സി. ബീച്ച് സോക്കർ ഏഷ്യൻ കപ്പ് 2025: ഇന്ത്യൻ ടീമിലേക്ക് ലക്ഷദ്വീപ് താരം മുഹമ്മദ് അക്രം
ലക്ഷദ്വീപ് കായിക ലോകത്തിന് അഭിമാനകരമായ നേട്ടം. തായ്‌ലാൻഡിൽ നടക്കുന്ന എഫ്.എ.സി. ബീച്ച് സോക്കർ ഏഷ്യൻ കപ്പ് 2025-ൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ദേശീയ ടീമിലേക്ക് ലക്ഷദ്വീപ് താരം മുഹമ്മദ് അക്രം തിരഞ്ഞെടുക്കപ്പെട്ടു. ബീച്ച് സോക്കറിന്റെ ലോകത്ത് ഇന്ത്യ ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെ ലക്ഷദ്വീപ് പ്രതിഭകൾക്കും ദേശീയ തലത്തിലേക്ക് ഉയരാനുള്ള അവസരങ്ങൾ ലഭിക്കുകയാണ്. മുഹമ്മദ് അക്രമിന്റെ ഈ നേട്ടം ലക്ഷദ്വീപിന്റെ കായിക ഭാവിക്ക് വലിയ ഉണർവ്വേകുമെന്ന് കായികപ്രേമികൾ വിശ്വസിക്കുന്നു. ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത് രാജ്യത്തിനും ലക്ഷദ്വീപിനും അഭിമാനമാവാൻ…