
കുടിവെള്ളമൊരുക്കി തുടക്കക്കാർ
കടമത്ത്: പൊതുജനങ്ങൾക്ക് കുടിവെള്ള പ്ലാന്റ് ഒരുക്കി പ്രീഡിഗ്രി കൂട്ടായ്മ. കടമത്ത് ദ്വീപിലേക്ക് പ്രീഡിഗ്രി കോളേജ് മാറ്റിയപ്പോൾ തുടക്കക്കാരായി പഠിച്ച വിദ്യാർത്ഥികൾ അവരുടെ കൂടിച്ചേരലിൻ്റെ ഭാഗമായി പ്രഖ്യാപിച്ച കുടിവെള്ള സംഭരണി ജെട്ടി പരിസരത്ത് സ്ഥലത്തെ നായിബ് ഖാളി ശംഊൻ മുസ്ലിയാർ പൊതുജനങ്ങൾക്കായി ശനിയാഴ്ച 8/2/2025ന് തുറന്ന് കൊടുത്തു. മുൻ ഡെപ്യൂട്ടി കലക്ടർ ടി. കാസിം, സ്ഥലം മെഡിക്കൽ ഓഫീസർ ഡോ. എം.പി.മുഹമ്മദ് കോയ, എന്നിവരും തുടക്കക്കാരായ വിദ്യാർത്ഥികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.