കവരത്തി: 2025-26 അധ്യയന വർഷത്തേക്കുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹയർ എജ്യുക്കേഷൻ സീറ്റ് അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. പോസ്റ്റ് മെട്രിക് (SSLC), പോസ്റ്റ് പ്ലസ് ടു, ബാച്ചിലേഴ്സ് ഡിഗ്രി മുതലായ കോഴ്സുകൾക്കായുള്ള സീറ്റുകൾക്ക് അപേക്ഷകൾ 2025 മെയ് 30 മുതൽ ജൂൺ 20 വരെ സമർപ്പിക്കാം.
അപേക്ഷകർ https://ecounselling.utl.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. എല്ലാ അപേക്ഷകരും അപേക്ഷയുടെ പ്രിന്റ് ഔട്ടും ആവശ്യമായ രേഖകൾ സഹിതം രജിസ്ട്രേഷൻ ഓഫീസർമാരെ സമർപ്പിക്കണം. പ്രിൻസിപ്പൽമാരും കൊച്ചിയിലെ എജ്യുക്കേഷൻ ഓഫീസറും രജിസ്ട്രേഷൻ ഓഫീസർമാരായിരിക്കും.
അപേക്ഷകർക്ക് റാങ്ക് ലിസ്റ്റ്, കൗൺസിലിംഗ് തീയതികൾ, ചോയ്സ് സെലക്ഷൻ, തുടങ്ങിയ നടപടിക്രമങ്ങൾ ഇ-കൗൺസിലിംഗ് വെബ്സൈറ്റ് വഴിയും www.lakshadweep.gov.in എന്ന ലക്ഷദ്വീപ് ഔദ്യോഗിക വെബ്സൈറ്റിലും പിന്നീട് അറിയിക്കും. ഇതിനുപുറമേ, ആന്ത്രോത്ത്, കട്മത്ത്, മിനിക്കോയ് എന്നിവിടങ്ങളിലെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി അഫിലിയേറ്റ് ചെയ്ത കോളേജുകൾ, കവരത്തിയിലെ ഐടിഐ, CUSAT, IMU, JEE, NEET എന്നിവയിലൂടെ അലോട്ട് ചെയ്യപ്പെടുന്ന സീറ്റുകൾക്കായുള്ള വ്യത്യസ്ത മാർഗ്ഗനിർദ്ദേശങ്ങളും അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും അപേക്ഷകർ highereduutla@gmail.com എന്ന ഇമെയിലിലോ, 04896 262195, 8547615574 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.