
സിറ്റിസൺ ഓഫ് ദ ഓഷൻ സമിറ്റിൽ പങ്കെടുക്കാൻ സജ്നാ ബീഗത്തിന് ക്ഷണം
അഗത്തി: ഫ്രാൻസിലെ നൌസിക്കയിൽ നടക്കാൻ പോകുന്ന സിറ്റിസൺ ഓഫ് ദ ഓഷൻ സമിറ്റിലേക്ക് സജ്നാ ബീഗത്തിന് ക്ഷണം ലഭിച്ചു. മറൈൻ ബയോളജിസ്റ്റായ സജ്നാ ബീഗം ലക്ഷദ്വീപ് അഗത്തി സ്വദേശിനിയാണ്. ഫ്രാൻസിലെ നൌസിക്കയിൽ 2025 മാർച്ചിലാണ് സമിറ്റ്. ഐക്യരാഷ്ട്ര സംഘടനയുടെ സമുദ്ര ദശാബ്ദക്കാലത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി സംഘടിപ്പിച്ച വർക്ക്ഷോപ്പിലെ ഏറ്റവും കൂടുതൽ പ്രചോദനാത്മകമായ 60 പേരിൽ ഒരാളായാണ് സജിനെ തിരഞ്ഞെടുത്തത്.അഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ അഞ്ചു മേഖലകളിൽ നിന്നും ലൈവ് സ്ട്രീമിംഗിലൂടെ നടന്ന ഈ വർക്ക്ഷോപ്പ്…