
രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്
ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്. അഞ്ച് നേരമുള്ള നമസ്കാരങ്ങളിൽ നാസിലത്തിൻ്റെ (അത്യാഹിത സമയത്ത് നിർവഹിക്കാറുള്ള) പ്രാര്‍ഥനയും തറാവീഹിന് ( റമദാനിലെ പ്രത്യേക നമസ്കാരം) ശേഷം പ്രത്യേക പ്രാര്‍ഥനകളും നിർവഹിക്കാന്‍ ശ്രദ്ധിക്കണമെന്നും ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് പ്രസിഡൻ്റ് മൗലാന ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനിയും ജനറൽ സെക്രട്ടറി മൗലാനാ ഫസ്‌ലുർ റഹീം മുജദ്ദിദ്ദിയും അഭ്യർത്ഥിച്ചു. ‘രാജ്യത്ത് ഭരണഘടന അവഗണിക്കപ്പെടുകയാണ്. മസ്ജിദുകൾ തകർക്കപ്പെടുന്നു. മുസ്‌ലിം…