വൈകല്യമുള്ള വ്യക്തികൾക്കുള്ള ടിക്കറ്റ് സംവരണം ഉറപ്പാക്കാൻ ഉത്തരവ്

കവരത്തി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകളിൽ വൈകല്യമുള്ള വ്യക്തികൾക്കുള്ള ടിക്കറ്റ് സംവരണം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ലക്ഷദ്വീപ് പോർട്ട്, ഷിപ്പിംഗ് & ഏവിയേഷൻ വകുപ്പ് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ അടിയന്തരമായി ടിക്കറ്റിങ് സോഫ്റ്റ്‌വെയറിലെ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് ദേശീയ ഇൻഫർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ എം.കെ. ഷക്കീൽ അഹമ്മദ് ഉത്തരവിട്ടു.  മുമ്പ് 2025 ജനുവരി 16-ന് പുറപ്പെടുവിച്ച ഉത്തരവ് അടിസ്ഥാനമാക്കിയാണ് നടപടി. പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി പുതിയ മാർഗ്ഗനിർദ്ദേശം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു….

Read More

ഫാരിഷ ടീച്ചർക്ക്ലഹരി മാഫിയുടെ ഭീഷണി

കണ്ണൂര്‍: മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റും ലക്ഷദ്വീപ് സ്വദേശിയുമായ ഫാരിഷ ടീച്ചർക്ക് ലഹരി മാഫിയുടെ ഭീഷണി. പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്.  മയക്കുമരുന്ന് മാഫിയ ശക്തിപ്രാപിക്കുന്നത് തിരിച്ചറിഞ്ഞതോടെ, ഫാരിഷ നേതൃത്വം നൽകിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ പ്രദേശത്ത് വലിയ സ്വാധീനം ചെലുത്തി. ‘ധീര’ എന്ന പേരിൽ യുവജനങ്ങളെ ഉൾപ്പെടുത്തിയ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ച്, ഇതിൽ അംഗങ്ങളായി 800ലധികം പേരുണ്ട്. ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ ഈ സംഘം മുന്നിട്ടിറങ്ങി.  കഴിഞ്ഞ മാസങ്ങളിൽ…

Read More

ലഹരി ഉപയോഗിക്കുന്നവരുടെ സേവനം LSAക്ക് ആവശ്യമില്ല – മിസ്ബാഹുദ്ധീൻ

കവരത്തി: ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എൽ എസ് എ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ എൽ എസ് എ ആൻ്റി ഡ്രഗ് സെൽ രൂപീകരിച്ചു. സെല്ലിന്റെ പ്രവർത്തനം സംഘടനയ്ക്കകത്തുനിന്നു തന്നെ ആരംഭിക്കുമെന്ന് LSA കേന്ദ്ര കമ്മിറ്റി അറിയിച്ചു. “ജീവിതത്തെ കശക്കുന്ന ലഹരി ഉപയോഗിക്കുന്നവരുടെ സേവനം എൽ.എസ്.എക്ക് ആവശ്യമില്ല” എന്നതിനാൽ ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര കമ്മിറ്റി അദ്ധ്യക്ഷൻ പി. മിസ്ബാഹുദ്ധീൻ വ്യക്തമാക്കി. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ സംഘടനയുടെ ആഭിമുഖ്യത്തിൽ കൂടുതൽ ബോധവത്കരണ പരിപാടികളും…

Read More

അഗത്തിയിൽ തീപിടുത്തം: രണ്ട് ഹോട്ടലുകൾ കത്തിനശിച്ചു

അഗത്തി: അഗത്തി ദ്വീപിൽ കച്ചേരി ജെട്ടിക്ക് സമീപം ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ബീച്ച് ഹോട്ടലുകൾ കത്തിനശിച്ചു. ഇന്ന് ഉണ്ടായ അപകടത്തിൽ വലിയ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം. തീപിടുത്തം സ്ഥിരീകരിച്ചതിന് പിന്നാലെ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചെങ്കിലും അതിനകം ഹോട്ടലുകൾ കത്തി നശിച്ചുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. ഫയർ ഫോഴ്സ് എത്താൻ വൈകിയത് അഗ്നിബാധയുടെ വ്യാപ്തി കൂടുതൽ അപകടകരമാകാൻ കാരണമായെന്നാണ് ആളുകളുടെ പരാതി. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. കൂടുതൽ പരിശോധനകൾ നടക്കുന്നതായി അധികൃതർ അറിയിച്ചു.

Read More

ലക്ഷദ്വീപ് ഭരണകൂടത്തിൽ വിദഗ്ധരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫർമേഷൻ (SIT) സ്ഥാപിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു. നിതി ആയോഗിന്റെ സ്റ്റേറ്റ് സപ്പോർട്ട് മിഷൻ (State Support Mission) സംരംഭത്തിന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റ് ഓഫ് പ്ലാനിംഗ്, സ്റ്റാറ്റിസ്റ്റിക്സ് & ടാക്സേഷൻ (PST) ആണ് ഈ നിയമനം നടത്തുന്നത്. വിവിധ മേഖലകളിൽ വിദഗ്ധരായവർക്കായി ടീം ലീഡർ, ഫിഷറീസ് സെക്ടർ വിദഗ്ധൻ, ടൂറിസം സെക്ടർ വിദഗ്ധൻ, ട്രാൻസ്പോർട്ട് (ഷിപ്പിങ്) വിദഗ്ധൻ, റിന്യൂവൽ എനർജി & പരിസ്ഥിതി വിദഗ്ധൻ, കൃഷി,…

Read More

അഡ്മിനിസ്ട്രേറ്റർ 25 വരെ ദ്വീപുകൾ സന്ദർശിക്കും

കവരത്തി:  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ  മാർച്ച് 20 മുതൽ 25 വരെ ദ്വീപുകൾ സന്ദർശിക്കും. അഗത്തി, കവരത്തി, മിനിക്കോയ്, കടമത്ത് എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ വിലയിരുത്തുകയും അവയുടെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യും. സന്ദർശനം മാർച്ച് 20ന് അഗത്തി എയർപോർട്ടിൽ നിന്ന് ആരംഭിക്കുകയും  അഡ്മിനിസ്ട്രേറ്റർ മ്യൂസിയം സന്ദർശിക്കുകയും ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് കവരത്തിയിലേക്ക് യാത്ര ചെയ്തു വൈകുന്നേരം പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട അവലോകനം നടത്തും.  മാർച്ച് 21നും 23നും കവരത്തിയിൽ വിവിധ സർക്കാർ ഫയലുകളുടെ പരിശോധനയും…

Read More

കടൽത്തീരത്ത് നിരവധി മലഞ്ഞികൾ ചത്തടിഞ്ഞു 

കിൽത്താൻ: കിൽത്താൻ ദ്വീപിന്റെ കടൽത്തീരത്ത് നിരവധി മലഞ്ഞി (Conger Eel) ചത്തടിഞ്ഞ നിലയിൽ കണ്ടെത്തി.  അണുബാധയോ, ജലത്തിലെ രാസ മാറ്റങ്ങളോ, താപനില വ്യത്യാസങ്ങളോ ഉൾപ്പെടെയുള്ള കാരണങ്ങളാകാമെന്നാണ് പ്രാഥമിക നിഗമനം.  മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥലവാസികളും പരിസ്ഥിതി പ്രവർത്തകരും സംഭവത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇത് പ്രകൃതിദത്തമായ സംഭവമാണോ അതോ മനുഷ്യ സൃഷ്ടമായ കാരണങ്ങളോ എന്നതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതിയിലും മത്സ്യബന്ധന മേഖലയിലും ഇതിന് എന്തെങ്കിലും ദോഷകരമായ പ്രതിഫലനങ്ങളുണ്ടാകുമോ എന്നത് സംബന്ധിച്ചും സംശയങ്ങളാണ് ഉയരുന്നത്.

Read More

ലക്ഷദ്വീപിലെ നീതിനടപടികൾ മെച്ചപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ലക്ഷദ്വീപിലെ നീതിപാലന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് സിയാദ് റഹ്‌മാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.  ഹൈക്കോടതി സ്വമേധയാ എടുത്ത WP(C) No. 7547/2025 കേസിൽ ലക്ഷദ്വീപിലെ കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റലൈസേഷൻ, നിയമ സേവനങ്ങൾ, സാമൂഹ്യ ക്ഷേമം, സ്റ്റാഫ് കുറവ് എന്നിവയെക്കുറിച്ച് സുഷ്മ പരിശോധന നടത്തി.  പ്രധാന നിർദ്ദേശങ്ങൾ:– ഇ-ഫയലിംഗ് സൗകര്യം: എല്ലാ ദ്വീപുകളിലും e-Sewa Kendra സ്ഥാപിച്ച്, കേസുകൾ ഓൺലൈനായി ഫയൽ…

Read More

ബേളാരം ന്യൂസ് പോർട്ടലിന്റെ എക്സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു

ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം നിലവിൽ വരുന്നതിന് വേണ്ടി പ്രവർത്തിക്കുന്നതിന് ഈയിടെ ആരംഭിച്ച ബേളാരം ന്യൂസ് പോർട്ടലിന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ട് അധികൃതർ സസ്‌പെൻഡ് ചെയ്തു. മാർച്ച് 17 വൈകുന്നേരം 7 .58 നാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള  ഈമെയിൽ സന്ദേശം  ടീം ബേളാരത്തിന് ലഭിച്ചത്. പുതിയ അക്കൗണ്ടുകൾ ആരംഭിച്ച് സസ്‌പെൻഷൻ മറികടക്കാൻ ശ്രമിച്ചാൽ അത്തരം അക്കൗണ്ടുകൾ കൂടി സസ്‌പെൻഡ് ചെയ്യുമെന്നും ഈമെയിലിൽ പറയുന്നു. ലക്ഷദ്വീപിലെ അഡ്മിനിസ്റ്റേറ്ററുടെ ഒറ്റയാൾ ഭരണം അവസാനിപ്പിച്ച് ജനങ്ങൾക്ക് പ്രാതിനിധ്യമുള്ള നിയമ നിർമാണസഭ…

Read More

കർമ്മങ്ങളുടെ മർമ്മം പഠിപ്പിച്ച് തന്ന പ്രിയ ഉസ്താദ് (ഓർമ്മക്കുറിപ്പ്)

സർഫ്രാസ് തെക്കിളഇല്ലം നമ്മുടെ ജീവിതത്തെ ഒരുപാട് ഉസ്താദ്മാർ സ്വാധീനിച്ചിട്ടുണ്ടാവാം. ചിലരുടെ വാക്കുകൾ മരണം വരെ നിലനിൽക്കും. ആ പണ്ഡിത ഗണത്തിലാണ് ഉസ്താദ് ശമ്മോൻ ഫൈസി (ന:മ ).ഖാസി സിറാജ് കോയ മുസ്‌ലിയാർ (ക്വാപ്പാ ) അവർകളുടെ മരണത്തെ തുടർന്ന് ഖാസി സ്ഥാനം ഏറ്റെടുത്ത ഉസ്താദ് ഏറെകാലം ആ പദവിയിലിരുന്ന വ്യക്തിയായിരുന്നു.ചെറുപ്പം മുതലേ ഉസ്താദ് പറയുന്ന വാക്കുകൾ വളരെ ശ്രദ്ധയോടെ കേൾക്കുന്ന ഒരാളായിരുന്നു ഞാൻ. ഓരോ സന്ദർഭത്തിനനുസരിച്ചു പറയുന്ന വാക്കുകൾ നമ്മുടെ ഹൃദയത്തിൽ പതിയുമായിരുന്നു. അതിനു കാരണം മറ്റാരും…

Read More