
മൻ കി ബാത്തിൽ ലക്ഷദ്വീപിലെ രണ്ട് പൗരന്‍മാരെ പേരെടുത്ത് പ്രശംസിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ രണ്ട് ലക്ഷദ്വീപ് പൗരന്മാർക്ക് പ്രശംസ. മിനിക്കോയിയിൽ നിന്നുള്ള കെ ജി മുഹമ്മദ്, കവരത്തിയിൽ നിന്നുള്ള വിരമിച്ച നഴ്‌സ് ഹിന്ദുംബി എന്നിവരുടെ വിശിഷ്‌ട സേവനത്തെയാണ് പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചത്.18 വർഷം മുമ്പ് സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും അതേ കാരുണ്യത്തോടും സമർപ്പണത്തോടും കൂടി കവരത്തിയിലെ ജനങ്ങളെ സേവിക്കുന്ന നഴ്‌സായ കെ. ഹിന്ദുംബിയെ പ്രധാനമന്ത്രി പ്രശംസിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള അവരുടെ അക്ഷീണ പ്രവർത്തനം നിസ്വാർത്ഥതയുടെയും സേവനത്തിന്‍റെയും ഉജ്ജ്വല…