
കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ് വാൻ അഗത്തി സന്ദർശിച്ചു
അഗത്തി: കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ് വാൻ അഗത്തി സന്ദർശിച്ചു. കേന്ദ്ര ബജറ്റ് 2025 ലെ പ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്നതിനും പ്രാദേശിക ഭരണകൂടവുമായും പൗരന്മാരുമായും വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമായിരുന്നു അദ്ദേഹം അഗത്തിയിൽ എത്തിയത്. ലക്ഷദ്വീപിൽ തങ്ങിയപ്പോൾ ജില്ലാ ഭരണകൂടവും പാർട്ടി പ്രവർത്തകരും നാട്ടുകാരും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് മന്ത്രി നന്ദി അറിയിച്ചു.മോദിജിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപിൻ്റെ വികസനം പുതിയ ഉയരങ്ങളിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കമലേഷ് പസ് വാൻ പറഞ്ഞു. ബജറ്റിൽ ഉൾപ്പെടുത്തിയ പ്രധാന പദ്ധതികൾ…