തിണ്ണകരയിലെ പള്ളി പുനർനിർമിക്കണം – ഉലമാ കൗൺസിൽ

കൊച്ചി: തിണ്ണകര ദ്വീപിൽ തകർക്കപ്പെട്ട പള്ളി തൽസ്ഥാനത്തുതന്നെ പുനർനിർമിക്കണമെന്ന് ലക്ഷദ്വീപ് ഉലമാ കൗൺസിൽ ആവശ്യപ്പെട്ടു. വർഷങ്ങളോളം നമസ്കാരം നിർവഹിച്ചിരുന്ന പള്ളിയാണ് ടൂറിസം വികസനത്തിന്റെ പേരിൽ തകർത്ത ത്. അമിനി ഖാസി ഫതഹുള്ളാ മുത്തുക്കോയ തങ്ങൾ, അഗത്തി ഖാസി പി. ചെറിയകോയ ദാരിമി, കൽപേനി ഖാസി ഹൈദരലി മുസ്ലിയാർ, കവരത്തി ഖാസി ഹംസത്ത് മുസ്ലിയാർ, കിൽത്താൻ നായിബ് ഖാസി അബ്ദുന്നാസർ ഫൈസി, ചെത്തത്ത് ഖാസി അബ്ദുൽ ഹമീദ് മദനി, കടമത്ത് ഖാസി ഹാമിദ് മദനി, ഇസ്മാഈൽ മദനി, ഹക്കീം…

Read More

നാഷണൽ ലീഗ്: ഐദ് റൂസ് തങ്ങൾക്ക് ലക്ഷദ്വീപ് ചുമതല

ഇന്ത്യൻ നാഷണൽ ലീഗിൻ്റെ ലക്ഷദ്വീപ് സംഘടനാ ചുമതല സയ്യിദ് സബ്ബീ ൽ ഐദ്രൂ റുസ് തങ്ങൾക്ക് നൽകി.2024 ൻ്റെ അവസാന ദിവസമായ 31-ാം തിയ്യതി കോഴിക്കോട്ടിൽ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ വെച്ചാണ് അദ്ദേഹത്തിന് ലക്ഷദ്വീപിൻ്റെ ചുമതല നൽകാൻ തീരുമാനിച്ചത്. ലക്ഷദ്വീപ്സ്റ്റേറ്റ് പ്രസിഡന്റായി അബ്ദുൽ ഗഫൂറിനേയും ജനറൽ സെക്രട്ടറിയായി ജാഫർ സാദിക്കിനേയും സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായി ഹനീഫ കോയയെയും ബഷീറിനേയും തിരഞ്ഞെടുത്തു.

Read More

ഇശൽ കിളിയായി മുഹമ്മദ് റിസാൽ

ചെത്തലാത്ത്: ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷൻ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ലക്ഷദ്വീപ് കിച്ചൻ ആൻഡ് ട്രാവലർ ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 വിജയിയായി കിൽത്താൻ ദ്വീപ് സ്വദേശി മുഹമ്മദ് റിസാൽ. കിൽത്താൻ ദ്വീപിലെ തന്നെ വാജിബ്, സകീയ നിഷാദ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ഡിസംബർ 26-ന് ചെത്തലാത്ത് ദ്വീപിൽ ആരംഭിച്ച റിയാലിറ്റി ഷോയിൽ ആറു മത്സരാർഥികളായിരുന്നു പങ്കെടുത്തത്. ചെത്തലാത്ത് ദ്വീപ് സ്വദേശികളായ റജിത ബാനു, റാബിയ ഫാത്തിമ, സൈഫുദീൻ…

Read More

    പുതുവർഷത്തിൽ പുതുമയോടെ ദ്വീപ് ഡയറി

    പ്രിയ വായനക്കാരെ…ദ്വീപ് ഡയറി വാർത്താ വെബ്സൈറ്റ് ഇന്ന് മുതൽ പുതിയ രൂപത്തിലും ഭാവത്തിലും നിങ്ങളിലേക്ക് എത്തുകയാണ്. ഇനി മുതൽ dweepdiary.in എന്ന ഡൊമൈനിലൂടെയാണ് ഞങ്ങളുടെ വാർത്തകളും വിശേഷങ്ങളും ലഭ്യമാകുക. ചില വായനക്കാർ നേരത്തെ അനുഭവിച്ച സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട്, ഏറ്റവും പരിഷ്കരിച്ച സാങ്കേതിക സൗകര്യങ്ങളോടെയാണ് പുതിയ സൈറ്റ് രൂപകൽപ്പന ചെയ്തത്. പരിഷ്ക്കരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ കോഴിക്കോട് വെച്ച് നിർവഹിച്ചു. പുതിയ പരിഷ്ക്കരണത്തിൽ വാർത്തകൾക്ക് പുറമേ ദ്വീപിലെ സാഹിത്യം, സംസ്ക്കാരം, ആർക്കേവുകൾ എന്നിവയെല്ലാം…

    Read More

    ലക്ഷദ്വീപിൽ സമര വാതിലുകൾ തുറക്കേണ്ടതിൻ്റെ അനിവാര്യത (എഡിറ്റോറിയൽ)

         ലക്ഷദ്വീപിൽ പല കാലങ്ങളിൽ എഴുത്തിൻ്റെയും പത്രപ്രവർത്തനത്തിൻ്റെയും ചരിത്ര പാരമ്പര്യം കാണാനാവും. എന്നാൽ ഒരു പത്രത്തിനും ദീർഘകാലത്തേക്ക് ആയുസുണ്ടായില്ല. യു. സി. കെ തങ്ങളുടെ ദ്വീപപ്രഭയിൽ തുടങ്ങുന്ന പത്ര പാരമ്പര്യം സോഷ്യൽ മീഡിയാ കാലത്ത് ദ്വീപ് ഡയറിയിലും ദ്വീപുമലയാളിയിലും വരെ എത്തി നിൽക്കുന്നു. അഡ്മിനിസ്ട്രേറ്റർ എന്ന ഏകാധിപത്യത്തിൽ വിധേയപ്പെട്ട് ജീവിക്കുന്ന ഒരു ജനവിഭാഗത്തിന് തങ്ങളുടെ അവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയണമെങ്കിൽ സാധാരണക്കാരന്റെ ഭാഷയിൽ അവരോട് സംവദിക്കുന്ന പത്രമാധ്യമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ചരിത്ര സംരക്ഷണമോ സാംസ്കാരിക സൂക്ഷ്മത…

    Read More
    കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെക്ക് 2024-2025 അധ്യയനവർഷത്തിനായി സംഗീത-നൃത്ത അധ്യാപകരെ ഗസ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ആകെ 10 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കവരത്തി (1), അഗത്തി (2), ആന്ത്രോത്ത് (2), മിനിക്കോയ് (2), അമിനി (1), ചെത്ത്ലാത്ത് (1), ബിത്ര (1) എന്നിങ്ങനെയാണ് ഓരോ ദ്വീപുകളിലെയും ഒഴിവുകൾ. ഓരോ ക്ലാസിനും ₹150 നിരക്കിൽ ₹13,000രൂപയാണ് ഗസ്റ്റ് സംഗീത-നൃത്ത അധ്യാപകർക്ക് ലഭിക്കുന്ന പ്രതിമാസ പരമാവധി ശമ്പളം. പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും നിയമന നടപടികൾ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

    സംഗീത – നൃത്ത അധ്യാപക നിയമനം: അപേക്ഷ ക്ഷണിച്ചു.

    കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെക്ക് 2024-2025 അധ്യയനവർഷത്തിനായി സംഗീത-നൃത്ത അധ്യാപകരെ ഗസ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ആകെ 10 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കവരത്തി (1), അഗത്തി (2), ആന്ത്രോത്ത് (2), മിനിക്കോയ് (2), അമിനി (1), ചെത്ത്ലാത്ത് (1), ബിത്ര (1) എന്നിങ്ങനെയാണ് ഓരോ ദ്വീപുകളിലെയും ഒഴിവുകൾ.ഓരോ ക്ലാസിനും ₹150 നിരക്കിൽ ₹13,000രൂപയാണ് ഗസ്റ്റ് സംഗീത-നൃത്ത അധ്യാപകർക്ക് ലഭിക്കുന്ന പ്രതിമാസ പരമാവധി ശമ്പളം. പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും നിയമന നടപടികൾ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

    Read More
    സമുദ്ര ശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി ഷബീന എം

    സമുദ്ര ശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി ഷബീന എം

    17 November 2024   ആന്ത്രോത്ത്: സമുദ്ര ശാസ്ത്രത്തിൽ പിഎച്ച്ഡി നേടുന്ന ആദ്യ ലക്ഷദ്വീപ്കാരിയായി ഷബീന എം. ലക്ഷദ്വീപ് സമൂഹത്തിലെ മാക്രോ ആൽഗൽ സമൂഹങ്ങളുടെ സോണേഷൻ പാറ്റേണുകളും ഘടനയും വൈവിധ്യവും എന്നതാണ് ഷബീനയുടെ ഗവേഷണ വിഷയം.പിജി കഴിഞ്ഞ് 2014-15 കാലഘട്ടത്തിൽ സ്കൂളിൽ ഫിഷറീസ് ടീച്ചറായി ജോലി ചെയ്തതായിരുന്നു ഷബീനയുടെ ആദ്യ ജോലി. അവസരങ്ങൾക്കുറിച്ച് വലിയ അവബോധമില്ലായിരുന്നപ്പോൾ പിഎച്ച്.ഡി എന്നൊരു സ്വപ്നം പോലും ഉണ്ടായിരുന്നില്ല എന്ന് ശബീന പറഞ്ഞു.ലക്ഷദ്വീപിലെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ഡിഎസ്‌ടി) മറൈൻ സയൻ്റിസ്റ്റായ…

    Read More

    ലക്ഷദ്വീപ് ഭരണകൂടം ജനഹിതം മാനിക്കണം: ഹംദുള്ളാ സഈദ്

    27 December 2024 കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം അടുത്തിടെ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ ജനഹിതത്തിന് വിരുദ്ധമാണെന്നും ജനവികാരം മാനിച്ചുകൊണ്ട് വേണം ഭരണകൂടത്തിന്റെ വികസന പദ്ധതികൾ നടപ്പിലാക്കേണ്ടതെന്നും ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ളാ സഈദ് പറഞ്ഞു.ലക്ഷദ്വീപ് ആരോഗ്യ മേഖലയിൽ നിന്നും മൂന്ന് ആയുർവേദിക് ഹോമിയോ ഡോക്ടർമാരെയും ലക്ഷദ്വീപ് ടൂറിസം വകുപ്പിന് കീഴിലുള്ള തൊഴിലാളികളെയും പിരിച്ചുവിട്ട നടപടികൾ അനാവശ്യവും ദ്വീപിന്റെ ആരോഗ്യ സാമ്പത്തിക മേഖലകളിൽ ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതെന്നും അത് തിരുത്താൻ അധികാരികൾ തയ്യാറാവണമെന്നും എംപി ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ ജനങ്ങൾ എറണാകുളത്തിൽ…

    Read More
    ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 ആരംഭിച്ചു തിണ്ണകരയിലെ ഹുദാ മസ്ജിദ് പൊളിച്ചു നീക്കി ലക്ഷദ്വീപ് ഭരണകൂടം ജനഹിതം മാനിക്കണം: ഹംദുള്ളാ സഈദ് ലക്ഷദ്വീപ് ഭരണകൂടം ജനഹിതം മാനിക്കണം: ഹംദുള്ളാ സഈദ് തിണ്ണകരയിലെ ഹുദാ മസ്ജിദ് പൊളിച്ചു നീക്കി

    തിണ്ണകരയിലെ ഹുദാ മസ്ജിദ് പൊളിച്ചു നീക്കി

    27 December 2024   അഗത്തി: തിണ്ണകരയിൽ ടെന്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ നിസ്കാരപള്ളി പൊളിച്ചു നീക്കി. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവേഗ് ലിമിറ്റഡ് എന്ന കമ്പനി നടത്തുന്ന ടെന്റ് സിറ്റി നിർമ്മാണത്തിനാണ് തിണ്ണകരയിലുള്ള ഹുദാ മസ്ജിദും പൊളിച്ചു നീക്കിയത്.തിണ്ണകരയിലെ ടെൻ്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് അമിനി സബ് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ആക്രീറ്റഡ് ലാൻഡിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസുകൾ നടന്നു വരികയാണ്.

    Read More
    ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 ആരംഭിച്ചു

    ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 ആരംഭിച്ചു

    28 December 2024   ചെത്തലാത്ത് ദ്വീപിലെ ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലക്ഷദ്വീപ് കിച്ചൻ ആൻഡ് ട്രാവലർ ഇശൽ കിളികൾ പബ്ലിക് റിയാലിറ്റി ഷോ സീസൺ 2 ഡിസംബർ 26-ന് ചെത്തലാത്ത് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ജമാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. ആറു മത്സരാർഥികൾ പങ്കെടുക്കുന്ന പരിപാടി മത്സരവും സംഗീത വിരുന്നും ഒരുക്കിയാണ് ദ്വീപിലെ സദസ്സിനെ ആകർഷിച്ചത്.മുഹമ്മദ്‌ റിസാൽ കിൽത്താൻ, റജീദാ ബാനു ചെത്തലാത്ത്, സക്കീയ നിഷാദ് കിൽത്താൻ, സൈഫുദ്ധീൻ ചെത്തലാത്ത്,…

    Read More