ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ഫറൂഖ് ഖാനെതിരെ റിക്കവറി വാറണ്ട്

ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ഫാറൂഖ് ഖാനെതിരെ റിക്കവറി വാറണ്ട് പുറപ്പെടുവിച്ചു. ഗാർഹിക പീഡനവും വഞ്ചനയും അടക്കം ഭാര്യ രുചി ചൗഹാൻ നൽകിയ കേസിലാണ് വാറണ്ട്. ഭാര്യയായ റുചി ചൗഹാൻ ഖാന് നൽകേണ്ട പരിപാലനത്തുക നൽകാത്തതിന് കോടതി ഫാറൂഖ് ഖാനെതിരെ റിക്കവറി വാറണ്ട് പുറപ്പെടുവിച്ചു. വിവാഹ സമയത്ത് ഭാര്യയെ ഗുരുതരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് വിധേയയാക്കുകയും ഒടുവിൽ അവരെ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കോടതി രേഖകൾ.കൂടാതെ, റുചി ചൗഹാൻ ഖാനെ ലക്ഷദ്വീപിൽ നിന്ന് നിർബന്ധിതമായി നാട് കടത്തുകയും അഭയം തേടിയ…

Read More

കുടുംബ വഴക്കുകൾ പള്ളിയിലേക്ക് വലിച്ചിഴക്കുന്നവർ

ലക്ഷദ്വീപിൽ മൂന്ന് പോലീസ് വെടിവെപ്പുകളാണ് നടന്നിട്ടുള്ളത്. ആദ്യത്തേത് കിൽത്താൻ ദ്വീപിലേക്ക് ഒരു പ്രകോപനവുമില്ലാതെയാണ് നടന്നത്. അവിടെ ഒരു കുറ്റവും ചെയ്യാത്ത ഒട്ടേറേ പേരെ ജാതിയുടെ പേരിൽ ക്രൂരമായി മർദ്ധിക്കപ്പെട്ടു. കുടുംബ കലഹങ്ങളും വ്യക്തി വൈരാഗ്യങ്ങളുമാണ് പല മർദ്ദനങ്ങൾക്കും കാരണമായി തീർന്നത്. രണ്ടാമത് നടന്നത് ആന്ത്രോത്ത് ജുമാഅത്ത് പള്ളിയിലാണ്. അവിടേയും നടന്നത് കുടുംബ കലഹങ്ങളും രാഷ്ട്രീയ വിദ്വേശങ്ങളും പോലീസിൻ്റെ തെറ്റായ നടപടികളുമായിരുന്നു. ദ്വീപിലെ പല ദ്വീപുകളിലും നടന്ന പ്രശ്നങ്ങളും പള്ളി അടച്ചിടലുകളും ഗ്രൂപ്പ് വഴക്കുകളുമൊക്കെ നടന്നത് പരിശോദിക്കുമ്പോൾ ഇത്തരം…

Read More

വിളിച്ചാല്‍ കിട്ടുന്നില്ല, കോള്‍ കട്ടാകുന്നു; എല്ലാ പരാതിയും ഫെബ്രുവരിയില്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍

കോളുകള്‍ വിളിക്കുമ്പോഴുണ്ടാകുന്ന തടസങ്ങള്‍ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ ഫെബ്രുവരി മാസത്തോടെ പരിഹരിക്കുമെന്ന് സൂചന. ‘കോള്‍ ഡ്രോപ്’ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എന്‍എല്‍ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ വിളിച്ചാല്‍ കിട്ടുന്നില്ല, കോളുകള്‍ അപ്രതീക്ഷിതമായി കട്ടാകുന്നു, കോളുകള്‍ മ്യൂട്ടായിപ്പോകുന്നു എന്നിങ്ങനെ നിരവധി നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് വ്യാപക പരാതിയുണ്ട്. 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്ന പ്രവൃത്തി ഒരുവശത്ത് നടക്കുമ്പോഴും കോളുകളിലെ പ്രശ്‌നങ്ങള്‍ ബിഎസ്എന്‍എല്‍ വരിക്കാരെ…

Read More

ഒരു ജുസുഅ് ഹിഫ്ളാക്കി സീ. ക്യു വിദ്യാർത്ഥികൾ

കടമത്ത്: അസ്സഖാഫ സീ.ക്യു പ്രീസ്കൂളിലെ മൂന്നാം വർഷ വിദ്യാർത്ഥികളിൽ എട്ടുപേരാണ് പഠനം പൂർത്തീകരിക്കാൻ രണ്ടുമാസം ബാക്കിനിൽക്കെ ഖുർആൻ മുപ്പതാമത്തെ ജുസുഅ് മനപ്പാഠമാക്കിയത്. മൂന്നുവർഷം കൊണ്ട് ഖുർആൻ ഒരു ജുസ്അ് മനപ്പാഠമാക്കുകയും മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകളിലും ഗണിതം പരിസര പഠനം തുടങ്ങിയവയിലും ഊന്നിയ ശിശു സൗഹൃദ പഠന രീതിയാണ് സിക്യു സംവിധാനം. 27 വിദ്യാർത്ഥികളും മൂന്ന് അധ്യാപികമാരും അടങ്ങുന്ന ഒരു ക്ലാസ് മുറിയിൽ ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട ടീച്ചിംഗ്&ലേണിങ് മെറ്റീരിയൽസിലൂടെ കളിച്ചും രസിച്ചും ഉള്ള പഠനമാണ്…

Read More

പള്ളി അള്ളാഹുവിൻ്റെ ഭവനമാണ്, കുടുംബ മഹിമ പറഞ്ഞ് തമ്മിൽ തല്ലേണ്ട സ്ഥലമല്ല- ബുസർ ജംഹർ

ആന്ത്രോത്ത്: പള്ളി അള്ളാഹുവിൻ്റെ ഭവനമാണെന്നും കുടുംബ മഹിമ പറഞ്ഞ് തമ്മിൽ തല്ലേണ്ട സ്ഥലമല്ലന്നും ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ കം-സി.ഇ.ഒ ബുസർ ജംഹർ. ആന്ത്രോത്ത് ജുമാഅത്ത് പള്ളിയുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പൊതു പരിപാടിയിലാണ് അദ്ദേഹത്തിൻ്റെ വിമർശനം. നാട്ടുകാർ മുഴുവനും പങ്കെടുക്കുന്ന ജുമാഅത്ത് പള്ളിയിലെ ജുമാഅ കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഒരു മാസക്കാലമായി നിഷേധിക്കപ്പെടുന്നു എന്നത് താൻ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.  കഴിഞ്ഞ വെള്ളിയാഴ്ച ആന്ത്രോത്ത് ജുമാഅത്ത് പള്ളിയിൽ ഖുത്തുബ ഓതാനായി രണ്ട് ഖത്തീബുമാർ…

Read More

‘ലക്ഷദ്വീപ് ഇനി ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന പറുദീസയല്ല’; ഉപരാഷ്ട്രപതി

അഗത്തി: ലക്ഷദ്വീപ് ഇനി ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന പറുദീസയല്ലെന്നും ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് അഗത്തിയിൽ എത്തിയതാണ് ഉപരാഷ്ട്രപതി. വൈകീട്ട് മൂന്നോടെ അഗത്തി പഞ്ചായത്ത് സ്റ്റേജിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. ലക്ഷദ്വീപിന് വലുപ്പം ചെറുതായിരിക്കാം, പക്ഷേ അതിൻ്റെ ഹൃദയം വളരെ വലുതാണ്. ബംഗാരം ഐലൻഡ് ടെന്റ് സിറ്റി റിസോർട്ട് ഒരു ടൂറിസ്റ്റ് വിപ്ലവമാണ്. 17,500 ചതുരശ്ര മീറ്റർ വിസ്ത‌ീർണമുള്ള ലോകോത്തര ആതിഥേയത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ,…

Read More

സിറ്റിസൺ ഓഫ് ദ ഓഷൻ സമിറ്റിൽ പങ്കെടുക്കാൻ സജ്നാ ബീഗത്തിന് ക്ഷണം

അഗത്തി: ഫ്രാൻസിലെ നൌസിക്കയിൽ നടക്കാൻ പോകുന്ന സിറ്റിസൺ ഓഫ് ദ ഓഷൻ സമിറ്റിലേക്ക് സജ്നാ ബീഗത്തിന് ക്ഷണം ലഭിച്ചു. മറൈൻ ബയോളജിസ്റ്റായ സജ്നാ ബീഗം ലക്ഷദ്വീപ് അഗത്തി സ്വദേശിനിയാണ്. ഫ്രാൻസിലെ നൌസിക്കയിൽ 2025 മാർച്ചിലാണ് സമിറ്റ്. ഐക്യരാഷ്ട്ര സംഘടനയുടെ സമുദ്ര ദശാബ്ദക്കാലത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി സംഘടിപ്പിച്ച വർക്ക്‌ഷോപ്പിലെ ഏറ്റവും കൂടുതൽ പ്രചോദനാത്മകമായ 60 പേരിൽ ഒരാളായാണ് സജിനെ തിരഞ്ഞെടുത്തത്.അഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ അഞ്ചു മേഖലകളിൽ നിന്നും ലൈവ് സ്ട്രീമിംഗിലൂടെ നടന്ന ഈ വർക്ക്‌ഷോപ്പ്…

Read More

ട്യൂണ കയറ്റുമതി കേസ്; മുഹമ്മദ് ഫൈസൽ കുറ്റവിമുക്തൻ

കൊച്ചി: മത്സ്യ കയറ്റുമതി അഴിമതി കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ കുറ്റവിമുക്തൻ. തെളിവുകൾ കണ്ടെത്താനായില്ലെന്ന് സിബിഐ റിപ്പോർട്ട് നൽകി. കൊളംബോ ആസ്ഥാനമായുള്ള കമ്പനിയുമായി ഒത്തുകളിച്ച് മത്സ്യത്തൊഴിലാളികളെ ചതിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് മുൻ എംപി പി പി മുഹമ്മദ് ഫൈസലിനും ബന്ധു അബ്ദുള്‍ റാസിക്കുമെതിരെ സി ബി ഐ കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഇപ്പോൾ മുഹമ്മദ് ഫൈസലിനെതിരെ തെളിവില്ലെന്ന് സിബിഐ റിപ്പോർട്ട് നൽകിയത്. ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (എല്‍ സി എം എഫ്)…

Read More

ഉപരാഷ്ട്രപതി ഇന്ന് ലക്ഷദ്വീപിൽ

അഗത്തി: ത്രിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ലക്ഷദ്വീപിലെത്തും. അദ്ദേഹത്തിന്റെ അദ്യലക്ഷദ്വീപ് സന്ദർശനമാണിത്. ഇന്ന് അഗത്തിയിൽ നടക്കുന്ന പൊതുപരിപാടിയിൽ  ഉപരാഷ്ട്രപതി നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അഗത്തി പഞ്ചായത്ത് സ്റ്റേജിലാണ് ചടങ്ങുകൾ. ഞായറാഴ്ച സ്വാശ്രയ ഗ്രൂപ്പുകളിലെ അംഗങ്ങളുമായും ഗുണഭോക്താക്കളുമായും ഉപരാഷ്ട്രപതി സംവദിക്കും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി അഗത്തി, ബംഗാരം, തിണ്ണകര എന്നീ ദീപുകളുടെ ചുറ്റുവട്ടത്ത് മത്സ്യബന്ധനം സർക്കാർ നിരോധിച്ചിട്ടുണ്ട്. വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടെ അനുബന്ധിച്ച് അകത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Read More

ഇന്ന് കോഴിക്കോട് കടപ്പുറത്ത് ഇസ്മത്ത് ഹുസൈൻ്റെ കഥ പറച്ചിൽ

കോഴിക്കോട് : കോഴിക്കോട് കടപ്പുറത്തിലുള്ള കഗ്രാർട്ട് ഹാളിൽ ലക്ഷദ്വീപിലെ എഴുത്തുകാരൻ ഇസ്മത്ത് ഹുസൈൻ ദ്വീപിലെ സൂഫിക്കഥകൾ പറയുന്നു. ഖിസ്സപ്പുറത്ത് എന്ന കഥാപരമ്പരയിൽ അഞ്ചാമത്തെ പരമ്പരയാണ് അവതരിപ്പിക്കുന്നത്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ മറപെട്ടു കിടക്കുന്ന സൂഫികളുടേയും അവർ ബാക്കി വെച്ച വൈജ്ഞാനിക വിപ്ലവത്തിൻ്റെയും കഥകളാണ് പറയുന്നത്. കോഴിക്കോട് സൗത്ത് ബീച്ചിലുള്ള കൊപ്ര ബസാറിലെ ക ഗ്രാർട്ട് ഹാളിലാണ് പരിപാടി.

Read More