
ഇശൽ കിളിയായി മുഹമ്മദ് റിസാൽ
ചെത്തലാത്ത്: ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷൻ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ലക്ഷദ്വീപ് കിച്ചൻ ആൻഡ് ട്രാവലർ ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 വിജയിയായി കിൽത്താൻ ദ്വീപ് സ്വദേശി മുഹമ്മദ് റിസാൽ. കിൽത്താൻ ദ്വീപിലെ തന്നെ വാജിബ്, സകീയ നിഷാദ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ഡിസംബർ 26-ന് ചെത്തലാത്ത് ദ്വീപിൽ ആരംഭിച്ച റിയാലിറ്റി ഷോയിൽ ആറു മത്സരാർഥികളായിരുന്നു പങ്കെടുത്തത്. ചെത്തലാത്ത് ദ്വീപ് സ്വദേശികളായ റജിത ബാനു, റാബിയ ഫാത്തിമ, സൈഫുദീൻ…