
പൂ വിടരും മുമ്പേ
ആഴക്കടലിൽ കേരളക്കരയിൽ നിന്നും ഇരുനുറിലേറെ നാഴിക അകലെ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു തെങ്ങിൻ തോപ്പുകൾ നിറഞ്ഞ തുരുത്തുകളാണെല്ലോ ലക്ഷദ്വീപുകൾ. ആയിരത്തി തൊള്ളായിരത്തി അൻപതിനു മുമ്പ് തികച്ചും ഒറ്റപ്പെട്ടു കിടന്നിരുന്ന ഈ ദ്വീപു സമൂഹങ്ങളിൽ അധിവസിച്ചിരുന്ന ജനതക്ക് അന്ന് വൻകരയിൽ എത്തിപ്പെടുക എന്നത് ഒരു ബാലികേറാമല തന്നെയായിരുന്നു. മാറി വരുന്ന കാലാവസ്ഥയിൽ മല പോലെ പൊങ്ങി വരുന്ന തിരമാല മുറിച്ചു കടന്നു കാറ്റിന്റെ ഗതിക്കനുസരിച്ചു പത്തൊമ്പത് അടി നീളമുള്ള വലിയ പായത്തോണിയിൽ കച്ചവടത്തിനും ചികിൽസക്കും ചെന്നെത്തുന്നത് ഇന്ന്…