ലക്ഷദ്വീപ് അഭൂതപൂർവമായ പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നു: ശ്രീ ജോർജ്ജ് കുര്യൻ

കഴിഞ്ഞ 11 വർഷമായി  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് കൈവരിച്ച പരിവർത്തനാത്മക വികസന മുന്നേറ്റങ്ങളെക്കുറിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ കവരത്തി ദ്വീപിൽ നടത്തിയ വാർത്താസമ്മേളനത്തിൽ  ചൂണ്ടിക്കാട്ടി. മോദി ഗവൺമെന്റിന്റെ  ഭരണകാലം ഇന്ത്യയുടെ ചരിത്രത്തിൽ…

സ്കൂളുകൾ അടച്ചു പൂട്ടിയതിൽ അഗത്തിയിൽ  പ്രതിഷേധം

അഗത്തി: അഗത്തി, ആന്ത്രോത്ത് ദ്വീപുകളിൽ സ്കൂളുകൾ അടച്ചതും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാത്തതും കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെ ഗുരുതരമായി ബാധിക്കുന്നു എന്ന ആരോപണവുമായി രക്ഷിതാക്കൾ തെരുവിലിറങ്ങി. കുട്ടികളുടെ അവകാശങ്ങൾ കാറ്റിൽ പറത്തുന്നതിനെതിരെ പൊതുപ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും ചേർന്ന് അഗത്തിയിൽ ശക്തമായ പ്രതിഷേധം…

ലക്ഷദ്വീപിലെ മലയാളം മീഡിയം നിലനിൽപ്പും അപകടത്തിൽ !

ലക്ഷദ്വീപിലെ വിദ്യാഭ്യാസ രംഗത്ത് വലിയ വിവാദങ്ങൾക്കാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തുടക്കമായത്. അറബിയും മഹലും ഒഴിവാക്കുന്ന ത്രീ-ലാംഗ്വേജ് ഫോർമുല (TLF) നടപ്പാക്കാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതിനെതിരെ എൻ എസ് യു ഐ പ്രസിഡൻറ് അജാസ് അക്ബർ പി.ഐ. സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ,…

ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ മാറ്റം: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ലക്ഷദ്വീപിലെ ത്രീ-ലാംഗ്വേജ് ഫോർമുല (TLF) നടപ്പിലാക്കുന്നതിനായി പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ വകുപ്പ് ഉത്തരവിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജൂൺ 9-നാണ് ഈ…

ഡോ. സുബൈദ സൈദിന്റെ കാർ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞു

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സൈദിന്റെ സഹോദരി ഡോ. സുബൈദ സൈദിന്റെ കാർ കൊച്ചി വൈറ്റില ജങ്ഷനിൽ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞു. കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമായ ഡോ. സുബൈദ സൈദ് (62) ആണ് അപകടത്തിൽപ്പെട്ടത്. നിസ്സാര പരിക്കുകളോടെ…

‘ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണം വിശദമായ പഠനം നടത്താതെ’; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണ ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെയെന്ന് ഹൈക്കോടതി വിമർശനം.ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണമെന്നും അറബി, മഹൽ ഭാഷകൾ പഠിപ്പിക്കുന്നത് സംബന്ധിച്ച് തൽസ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇടക്കാല…

ധീര സൈനികന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ആന്ത്രോത്ത്: സിക്കിമിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീരമൃത്യു വരിച്ച സൈനികൻ   സൈനുദ്ദീന് ജന്മ നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് ആന്ത്രോത്ത് ദ്വീപിലെത്തിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലായാണ് സൈനിക ബഹുമതികളോടെ അഗത്തി വിമാനത്താവളത്തിൽ ഉച്ചക്ക് 1 മണിയോടെയാണ്…

ഒരു ലോഞ്ച് യാത്രയും അമേനി പഠനകാലവും

ഡോ. സീജി.പൂക്കോയ കൽപേനി     1960 മാർച്ച് മാസത്തോടെ ഏഴാം ക്ലാസ് കഴിഞ്ഞു, എട്ടാം ക്ലാസും കൽപേനിയിൽ പൂർത്തിയായി. ഒൻപതും പത്തും പതിനൊന്നും കൽപേനിയിൽ ഇല്ല. അത് വരെ ലക്ഷദ്വീപിൽ എവിടെയും ഹൈസ്ക്കൂൾ ഇല്ലായിരുന്നു. ആ വർഷം അമേനി ദ്വീപിൽ ഒമ്പതാം…

അമർ ജവാൻ ഷഹീദ് സൈനുദ്ദീൻ, നിൻറ ഓർമ്മകൾക്ക് മരണമില്ല

സിറാജ് കോയ അമിനി ജമ്മുകശ്മീരിലാണ് ഞങ്ങൾ കണ്ടുമുട്ടുന്നത് അത് ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു, അവസാനത്തേതും. ലക്ഷദ്വീപിൽ നിന്നു കോഴിക്കോട് എത്തി അവിടെയും അടച്ചു മൂടിയിരുന്നു മടുത്തു അങ്ങനെ പതിവുപോലെ പെട്ടെന്ന് തീരുമാനമെടുത്തു, ടിക്കറ്റ് ബുക്ക് ചൈത് രാത്രി കോഴിക്കോട് എയർപോർട്ടിൽ നിന്നു പുറപ്പെട്ട് പുലർച്ചെ…

സിക്കിമിലെ  മണ്ണിടിച്ചിലിൽ കാണാതായ സൈനുദ്ദീന്റെ മൃതദേഹം കണ്ടെത്തി

ഗാങ്ടോക്ക്: സിക്കിമിലെ ചാറ്റെനിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി. ആന്ത്രോത്ത് ദ്വീപ് സ്വദേശി പി കെ സൈനുദ്ദീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിൽ പുതഞ്ഞ നിലയിൽ എട്ടടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറ്റ് നടപടികൾക്കായി മൃതദേഹം മാറ്റി.…