ധീര സൈനികന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ആന്ത്രോത്ത്: സിക്കിമിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീരമൃത്യു വരിച്ച സൈനികൻ   സൈനുദ്ദീന് ജന്മ നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് ആന്ത്രോത്ത് ദ്വീപിലെത്തിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലായാണ് സൈനിക ബഹുമതികളോടെ അഗത്തി വിമാനത്താവളത്തിൽ ഉച്ചക്ക് 1 മണിയോടെയാണ് ശരീരം എത്തിച്ചത്. തുടർന്ന് ഹെലികോപ്റ്ററിലൂടെ ആന്ത്രോത്തിൽ എത്തിക്കുകയും ചെയ്തു.

സൈനുദ്ദീന്റെ മൃതദേഹം നാട്ടുകാർക്കും ബന്ധുക്കൾക്കും പൊതുദർശനത്തിന് വേണ്ടി ആന്ത്രോത്ത് ദ്വീപിൽ വെച്ചു. ആയിരക്കണക്കിന് നാട്ടുകാരാണ് കണ്ണീരോടെ വീര മൃത്യു വരിച്ച പ്രിയപ്പെട്ട സൈനുദ്ദീനെ അവസാനമായി കാണാനെത്തിയത്. പൊതു ദർശനത്തിന് ശേഷം ജന്മനാട്ടിലെ കബർസ്ഥാനിൽ സൈനിക ബഹുമതികളോടെ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *