സിക്കിമിലെ  മണ്ണിടിച്ചിലിൽ കാണാതായ സൈനുദ്ദീന്റെ മൃതദേഹം കണ്ടെത്തി

ഗാങ്ടോക്ക്: സിക്കിമിലെ ചാറ്റെനിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി. ആന്ത്രോത്ത് ദ്വീപ് സ്വദേശി പി കെ സൈനുദ്ദീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിൽ പുതഞ്ഞ നിലയിൽ എട്ടടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറ്റ് നടപടികൾക്കായി മൃതദേഹം മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ മൃതദേഹം ലക്ഷദ്വീപിൽ എത്തിക്കുമെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. ഇനിയും അഞ്ചുപേരെ കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുന്നതായി ഇന്ത്യൻ കരസേന വ്യക്തമാക്കി.

ജൂൺ ഒന്നിന് ചാറ്റെനിലെ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ ഇതുവരെ നാല് സൈനികരാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *