കപ്പലിൽ പ്രതിഷേധിച്ച് യാത്രക്കാർ

എ.വി. ലഗൂൺ: കടമത്ത് ദ്വീപിലെ കൊന്തളക്കാരുടെ സമരത്തെ തുടർന്ന് എമ്പാർക്കേഷൻ ഡിസ് എമ്പാർക്കേഷൻ നടക്കാത്തതിനെ തുടർന്ന് കപ്പലിൽ കുടുങ്ങിയ കടമത്തിലെക്കുള്ള യാത്രക്കാർ വെൽഫയർ ഓഫീസറെ കണ്ട് പ്രതിഷേധമറിയിച്ചു. തങ്ങൾ കൊച്ചിയിൽ നിന്നും കടമത്തിലേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരാണെന്നും തങ്ങളെ കടമത്തിൽ ഇറക്കേണ്ട ഉത്തരവാദിത്തം പോർട്ട് ഡിപ്പാർട്ട്മെൻ്റിനാണെന്നും യാത്രക്കാർ ദ്വീപ് ഡയറിയോട് പറഞ്ഞു. തങ്ങളെ കടമത്തിലിറക്കുന്നത് വരെ സമരത്തിലായിരിക്കുമെന്നും അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *