
ലക്ഷദ്വീപ് പ്രശ്‌നങ്ങൾ പാർലമെന്ററി കമ്മിറ്റിക്കു മുമ്പാകെ വെച്ച് ഐക്യവേദി
ന്യൂഡൽഹി: ഗ്രാമവികസനവും പഞ്ചായത്ത് രാജും സംബന്ധിച്ച പാർലമെന്ററി കമ്മിറ്റിയുടെ ഔദ്യോഗിക യോഗം പാർലമെന്റിൽ വെച്ച് നടന്നു. ഐക്യവേദി കൺവീനർ മിസ്ബാഹ് ചേത്തലാത്തിൻ്റെ അഭാവത്തിൽ അഡീഷണൽ സെക്രട്ടറി (റിട്ട.) മുഹമ്മദ് മാണിക്‌ഫാൻ മിനിക്കോയി, ജോയിന്റ് കൺവീനർ ഹുസ്സുനുൽ ജംഹർ, ശറഫുദ്ദീൻ എന്നിവർ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചു. ലക്ഷദ്വീപിലെ പണ്ടാരം ലാൻഡ് ഇഷ്യൂ, ലാൻഡ് അക്വിസിഷൻ & നഷ്ടപരിഹാര പ്രശ്നങ്ങൾ, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾ, അനധികൃത ടൂറിസം പ്രൊജക്റ്റുകൾ, കുത്തക കമ്പനികളുടെ കടന്നുകയറ്റം, ടൂറിസം മേഖലയിൽ ലക്ഷദ്വീപുകാരെ അന്യവൽക്കരിക്കൽ, പഞ്ചായത്ത് പോലുള്ള…