റാപ്പ് സിംഗർ ഡാബ്‌സിക്ക് ലക്ഷദ്വീപ് NIFAA യുടെ ആദരം

കവരത്തി: പ്രശസ്ത റാപ്പ് സിംഗർ Debzyയ്ക്ക് ലക്ഷദ്വീപ് NIFAAയുടെ പ്രത്യേക ആദരം നൽകി. കലാരംഗത്ത് അദ്ദേഹം കാഴ്ചവെച്ച സമർപ്പണത്തിനും യുവതലമുറയെ പ്രചോദിപ്പിക്കുന്ന സംഭാവനകൾക്കും അംഗീകാരമായാണ് ഈ ആദരം നൽകിയത്. സംഗീതരംഗത്ത് സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയ Debzy, തന്റെ റാപ്പ് ഗാനങ്ങളിലൂടെ സമൂഹത്തിലെ…

ടിക്കറ്റ് ഹാക്കറെയും സംഘത്തെയും കണ്ടെത്തി!  മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ പോസ്റ്റ്

ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പൽ ടിക്കറ്റുകളുമായി ബന്ധപ്പെട്ട ഹാക്കിങ് വിവാദത്തിൽ പുതിയ വഴിതിരിവ്. കിൽത്താൻ ദ്വീപിലെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനായ മഹദാ ഹുസൈൻ വിഷയത്തിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഹാക്കറെയും സംഘത്തെയും തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മുന്നറിയിപ്പ് പോസ്റ്റ്  ശ്രദ്ധ…

അഗത്തി ശവപറമ്പിൽ തീപ്പിടുത്തം

അഗത്തി: അഗത്തി ശവപറമ്പിൽ കഴിഞ്ഞ രാത്രി വൻ തീപ്പിടുത്തം ഉണ്ടായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും പ്രദേശത്ത് ആശങ്ക പരത്തി. സംഭവ വിവരം ലഭിച്ചതിനെ തുടർന്ന് അഗത്തി ഫയർ പോലീസ് സേനയും നാട്ടുകാരും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. മണിക്കൂറുകളോളം…

ബോട്ടിലുള്ളവർ ഉറങ്ങി; മൗലാബുഖാരി ബോട്ട് നിയന്ത്രണം വിട്ടു

കടമത്ത്: കിൽത്താനിൽ നിന്നും അമിനിയിലേക്ക് ഉദ്യോഗസ്ഥരുടെ കെട്ടുകളുമായി എത്തിയ ബോട്ട് തിരികെ കിൽത്താനിലേക്ക് മടങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ട് അപകടാവസ്ഥ സൃഷ്ടിച്ചു. “മൗലാബുഖാരി” എന്ന പേരിലുള്ള ബോട്ടിലാണ് സംഭവം നടന്നത്.രാത്രി മുഴുവൻ വിശ്രമമില്ലാതെ ബോട്ട് ഓടിച്ചതിന്റെ ഭാഗമായി സ്റ്റിയറിംഗ് നിയന്ത്രിച്ചിരുന്നയാളും കൂടെയുണ്ടായിരുന്നയാളും ഉറങ്ങിപ്പോയതാണെന്നാണ്…

ലക്ഷദ്വീപ് പോലീസിൽ നിന്ന് 18 ഹോം ഗാർഡ് വോളന്റിയർമാരെ പിരിച്ചുവിട്ടു

കവരത്തി: ലക്ഷദ്വീപ് പോലീസിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചിരുന്ന 18 ഹോം ഗാർഡ് വോളന്റിയർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്തുകൊണ്ട് ഭരണകൂടം ഉത്തരവിറക്കി. 2026 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ്  ഡിസെൻഗേജ്മെൻ്റ്  ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹോം ഡിപ്പാർട്ട്മെന്റ്…

ലക്ഷദ്വീപ് പ്രതിനിധിയുടെ പ്രതിഷേധത്തിനും പുല്ലുവില

കവരത്തി: ലക്ഷദ്വീപിന്റെ ഭരണകേന്ദ്രമായ കവരത്തിയിൽ ബീച്ച് റോഡിലൂടെ വൈകുന്നേര സമയങ്ങളിൽ വാഹനഗതാഗതം നിരോധിച്ചുകൊണ്ടുള്ള ഭരണകൂട നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശവാസികൾക്കും വ്യാപാരികൾക്കും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടവർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്ന ഈ നിയന്ത്രണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ…

ജനദ്രോഹ നടപടികൾ പിൻവലിക്കുക.എൻ.സി.പി.(എസ്)

കിൽത്താൻ: ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി.എസ്.കിൽത്താൻ യൂണിറ്റ് DC ഓഫിസിൽ പ്രതിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടം ജനദ്രോഹപരമായ പരിഷ്കരങ്ങൾ ഉടൻ നിർത്തലാക്കുക. ഭരണഘടന വിരുദ്ധ നയങ്ങൾ, റോഡിലുടെ യാത്ര ചെയ്യുന്ന വഹാനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യo നടപ്പിൽ വരുത്തുക, ലക്ഷദ്വീപ്…

കവരത്തിയിൽ ജനരോഷം ഇരമ്പുന്നു; അശാസ്ത്രീയ വാഹന നിയന്ത്രണത്തിനെതിരെ എം.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം

കവരത്തി: ലക്ഷദ്വീപിന്റെ ആസ്ഥാനമായ കവരത്തിയിൽ വൈകുന്നേരങ്ങളിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ അശാസ്ത്രീയമായ നിയന്ത്രണങ്ങൾക്കെതിരെ ജനരോഷം ഇരമ്പുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന ഭരണകൂടത്തിന്റെ തുഗ്ലക് പരിഷ്കാരത്തിനെതിരെ ജനങ്ങൾക്കൊപ്പം തെരുവിലിറങ്ങി ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദ്  പ്രതിഷേധത്തിന് നേതൃത്വം നൽകി. ബീച്ച് റോഡിലും പ്രധാന പാതകളിലും ബാരിക്കേഡുകൾ വെച്ച്…

ഫെല്ലോഷിപ്പോടെ പഠിച്ച് കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം; ലക്ഷദ്വീപ് ഉദ്യോഗാർത്ഥികൾക്ക് അവസരം

കവരത്തി: കേന്ദ്ര സർക്കാർ ജോലികൾ ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം. SSC നടത്തുന്ന CGL, CHSL പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI)യുടെ നേതൃത്വത്തിൽ കെ.പി. അബ്ദുൽ ഹമീദ് മെമ്മോറിയൽ ഫെല്ലോഷിപ്പ് പദ്ധതിയിലേക്ക്…

കവരത്തിയിൽ വാഹന നിയന്ത്രണം: ജനജീവിതം പ്രതിസന്ധിയിൽ

കവരത്തി: ദ്വീപിലെ പ്രധാന റോഡുകളിൽ വൈകുന്നേര വാഹന ഗതാഗതത്തിന് ഏർപ്പെടുത്തിയ കർശന നിയന്ത്രണം പൊതു ജനങ്ങൾക്കും കച്ചവടക്കാര്ക്കും പ്രതിസന്ധി ഉണ്ടാക്കി. വൈകുന്നേരം 6:30 മുതൽ 10:30 വരെ, വടക്ക് ഹാർബർ ജെട്ടി മുതൽ ഹെലിപാഡ് വരെ ഉൾപ്പെടെയുള്ള റോഡുകൾ അടച്ച്, ജനങ്ങളുടെ…