ആർ.ജി.എസ്.എച്ച് അഗത്തിയിലേക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചു

അഗത്തി:ദീർഘകാലമായി ഡോക്ടർമാരുടെ സേവന ക്ഷാമം നേരിട്ടിരുന്ന അഗത്തി ദ്വീപിലെ രാജീവ്  ഗാന്ധി  സ്പെഷ്യലിറ്റി  ഹോസ്പിറ്റൽ  (RGSH) ആശുപത്രിയിലേക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചു. നാഷണൽ ലീഗ് നടത്തിയ ശക്തവും തുടർച്ചയുമായ ഇടപെടലുകളുടെ ഫലമായാണ് ഭരണകൂടം ഈ തീരുമാനത്തിലെത്തിയതെന്ന് നാഷണൽ ലീഗ് നേതാകൾ  അറിയിച്ചു.…

ദ്വീപ് ജീവിതം ചർച്ചയായി ‘കടലോശ’യുടെ ആദ്യ സാഹിത്യ സംവാദം

ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിൻ്റെ(LSPS)ആഭിമുഖ്യത്തിൽ ആഴ്ചതോറും സംഘടിപ്പിക്കപ്പെടുന്ന സാഹിത്യ സംവാദ പരമ്പരയായ ‘കടലോശ’യുടെ ആദ്യ പെരുവാടി പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ എസ്. ഹരീഷ് ഉദ്ഘാടനം ചെയ്യ്തു.സമകാലീന മലയാള സാഹിത്യത്തിൽ ദ്വീപ് ജീവിതത്തിൻ്റെ സംസ്കാരവും സാമൂഹിക യഥാർത്ഥ്യങ്ങളും ആവിഷ്കരിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഓർമ്മപ്പെടുത്തി.യുവ…

കടലറിവും രുചിയൂറും വിഭവങ്ങളുമായി മത്സ്യമേള സമാപിച്ചു

കവരത്തി: കടലറിവും ലക്ഷദ്വീപിന്റെ സമ്പന്നമായ പൈതൃകവും ഒരുമിപ്പിച്ച ത്രിദിന ലക്ഷദ്വീപ് മത്സ്യമേളയ്ക്ക് കവരത്തിയിൽ ഇന്ന് സമാപനം. പരമ്പരാഗതമായി തയ്യാറാക്കിയ രുചിയൂറും കടൽവിഭവങ്ങൾ, നാടൻ ഉൽപ്പന്നങ്ങൾ, കടൽപായലിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ, മത്സ്യബന്ധന മേഖലയിലെ സാങ്കേതികവിദ്യാ പ്രദർശനങ്ങൾ, സാംസ്‌കാരികോത്സവം എന്നിവ മേളയുടെ പ്രധാന…

അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ  പ്രതിഷേധത്തിന് ഒരുങ്ങി LDWA

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ഭിന്നശേഷിക്കാരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ഭിന്നശേഷി കൂട്ടായ്മ (LDWA).  തിങ്കളാഴ്ച ഭരണകൂടവുമായി നടത്തുന്ന നിർണ്ണായക ചർച്ചയിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ, ചൊവ്വാഴ്ച പുലർച്ചെ ആറു മണി മുതൽ കവരത്തി മെയിൻ ജെട്ടി പൂർണ്ണമായും…

കിൽത്താൻ ദ്വീപിൽ പെൻഷനേഴ്സ് മീറ്റ്

കിൽത്താൻ: സെൻട്രൽ ഗവൺമെൻ്റ് പെൻഷനേഴ്സ് ൻ്റെ സംഗമം ഇന്ന് രാവിലെ 10 മണിക്ക് മൾട്ടി പർപ്പസ് ഹാളിൽ ചേരുകയുണ്ടായി. ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസർ ടി.പി.മുഹമ്മദ് കോയാ സംഗമം ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാറിൻ്റെ ഹെൽത്ത് സ്കീം അഡീഷണൽ ഡയറക്ടർ ഡോ.കെ.പി.മുത്തു ബി, കാനറ…

കടലിൽ കരുണയുടെ കരങ്ങൾ: ആഫ്രിക്കൻ തീരത്ത് സഹായവുമായി ലക്ഷദ്വീപ് സ്വദേശിയായ നാവികൻ

അഗത്തി: വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുമ്പോഴും സ്വന്തം നാട്ടിലെ സ്നേഹവും കരുണയും കൈവിടാതെ മാതൃകയാവുകയാണ് ലക്ഷദ്വീപ് അഗത്തി ദ്വീപ് സ്വദേശിയായ അഫ്സൽ ഹുസൈൻ. ആഫ്രിക്കൻ തീരങ്ങളിലൂടെയുള്ള കപ്പൽ യാത്രയ്ക്കിടെ ദരിദ്രരായ പ്രാദേശിക നിവാസികൾക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും നൽകി അദ്ദേഹം വാർത്തകളിൽ…

കോസ്റ്റ്ഗാർഡും അസം റൈഫിൾസും സംയുക്ത സ്‌കൂബ ഡൈവിംഗ് പരിശീലനം നടത്തി

കോസ്റ്റ്ഗാർഡും അസം റൈഫിൾസും സംയുക്തമായി സംഘടിപ്പിച്ച സ്‌കൂബ ഡൈവിംഗ് പരിശീലന പരിപാടി ലക്ഷദ്വീപിലെ കവരത്തിയിൽ വിജയകരമായി പൂർത്തിയാക്കി. ജനുവരി 4 മുതൽ 10 വരെ നീണ്ടുനിന്ന പരിശീലനം ഇരു സേനകളുടെയും പ്രവർത്തന ഏകോപനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. സമുദ്രത്തിനടിയിലെ പ്രവർത്തന ശേഷി…

ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ സമുദ്ര ക്രസ്റ്റേഷ്യൻ ജനുസ്സും സ്പീഷീസുകളും കണ്ടെത്തി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ സമുദ്ര ക്രസ്റ്റേഷ്യന്റെ (ഞണ്ടുകളോ ചെമ്മീനോ പോലുള്ള കട്ടിയുള്ള പുറംതൊലിയും സന്ധികളുള്ള കാലുകളുമുള്ളവ) ഒരു പുതിയ ജനുസ്സും ഇനവും കണ്ടെത്തി. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിന്നുള്ള ഒരു പുതിയ ജനുസ്സും ഇനവും തിരിച്ചറിയുന്നതിന്റെ…

ദ്വീപുകളിൽ ഇന്ത്യൻ നാവികസേന സംയുക്ത സൈനിക മൾട്ടി–സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ 2026 ജനുവരി 12 മുതൽ 16 വരെ ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ സംയുക്ത സൈനിക മൾട്ടി–സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആരോഗ്യപരിചരണ രംഗത്തെ ഗുണമേന്മയുള്ള സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക, സാമൂഹിക ക്ഷേമം ശക്തിപ്പെടുത്തുക, സിവിൽ–സൈനിക സഹകരണം ദൃഢമാക്കുക…

ലക്ഷദ്വീപ് കോൺഗ്രസ്സ്: ലീഡേഴ്സ് മീറ്റ് അമിനിയിൽ.

അമിനി :ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വ സംഗമം ജനുവരി 12, 13, തിയ്യതികളിൽ അമിനിയിൽ നടക്കും. എൽ.ടി.സി.സി.പ്രസിഡൻ്റ് അഡ്വ. ഹംദുല്ലാ സഈദ് എം.പി., ലക്ഷദ്വീപിൻ്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി. സെക്രട്ടറി ശ്രീ.ടി.എൻ.പ്രതാപൻ, ലക്ഷദ്വീപ് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ,കമ്മിറ്റി അംഗങ്ങൾ,…