Lakshadweep Town and Country Planning and Development നിയമത്തിലെ സെക്ഷൻ 42 മുതൽ 46 വരെയും 154(2) ഉം ചൂണ്ടിക്കാട്ടി ഭൂമി ഏറ്റെടുക്കൽ, ഭൂവുടമകളുടെ സമ്മതം, നഷ്ടപരിഹാരം, വഖഫ് സ്വത്തുക്കളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ അഡ്വ. റഊഫ് ഉന്നയിച്ച വാദങ്ങൾ ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. ആ വാദങ്ങളിൽ എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കിൽ അവ തിരുത്തേണ്ടത് കൃത്യമായ നിയമവ്യവസ്ഥകൾ ഉദ്ധരിച്ചുകൊണ്ടാണ്.
എന്നാൽ, ഈ നിയമം ലക്ഷദ്വീപിലെ ജനങ്ങളുടെ ഭൂമി തട്ടിയെടുക്കുമെന്ന ആശങ്ക ഉയർത്തി സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് എതിരെ വ്യക്തിപരമായി വിമർശനങ്ങൾ ഉന്നയിക്കുന്ന എൻ.സി.പി (എസ്.പി), കോൺഗ്രസ് പ്രവർത്തകർ, അഡ്വ. റൗഫ് ഉന്നയിച്ച നിയമപരമായ വാദങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ തയ്യാറാകുന്നില്ലെന്നത് ശ്രദ്ധേയമാണ്.
ജനങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന ഭീതി ഉയർത്തി കോടതിവ്യവഹാരങ്ങളുടെ പേരുപറഞ്ഞു ക്രൗഡ് ഫണ്ടിങ് നടത്തുന്നവർ ആദ്യം വ്യക്തമാക്കേണ്ടത് ഇതാണ്.
അഡ്വ. റൗഫ് ഉന്നയിച്ച നിയമപരമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി എന്താണ്?
ജനങ്ങളുടെ ആശങ്കകൾ രാഷ്ട്രീയ നേട്ടത്തിനോ പാർട്ടി ഫണ്ട് സമാഹരണത്തിനോ ഉള്ള ഉപാധിയായി മാറരുത്. നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് ഭീതിയിലൂടെയല്ല, വസ്തുതകളിലൂടെയും നിയമപരമായ വ്യക്തതയിലൂടെയുമാണ്.
ജനങ്ങളുടെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കപ്പെടണം. അതോടൊപ്പം, ജനങ്ങളുടെ ആശങ്കകൾ മുതലെടുത്ത് സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പ്രവണതകൾക്കെതിരെയും നിയമാനുസൃതമായ പരിശോധന ഉണ്ടാകണം.
ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് വ്യക്തമായ നിയമവാദങ്ങളിലൂടെയാണ്; ജനങ്ങളിൽ ഭീതി സൃഷ്ടിച്ചുകൊണ്ടല്ല രാഷ്ട്രീയം നടത്തേണ്ടത്.
അഡ്വ. മുഹമ്മദ് സാലിഹ് പി.എം.
സ്റ്റേറ്റ് സെക്രട്ടറി, ബി.ജെ.പി. ലക്ഷദ്വീപ്
