സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താൻ ദ്വീപുകളിലേക്ക് IAS, DANICS ഉദ്യോഗസ്ഥരെ നിയോഗിച്ചു



കവരത്തി: 2026ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ ദേശീയപതാക ഉയർത്തുന്നതിനായി IAS, IPS, DANICS ഉദ്യോഗസ്ഥരെ നിയോഗിച്ച് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി. ജനറൽ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്രോട്ടോക്കോൾ വകുപ്പ് ഓഗസ്റ്റ് 13ന് പുറത്തിറക്കിയ ഉത്തരവിലാണ് ഉദ്യോഗസ്ഥരുടെ ചുമതലകൾ വ്യക്തമാക്കിയത്.

ഉത്തരവ് പ്രകാരം കിൽത്താനിൽ ഡോ. എ.എസ്. ശിവകുമാർ IAS, അമിനിയിൽ ഡോ. ആർ. ഗിരി ശങ്കർ IAS, അഗത്തിയിൽ ശ്രീ. സോമ ശേഖർ അപ്പാറാവു കോട്ടാരി IAS, മിനിക്കോയിയിൽ ശ്രീ. ബി. ശങ്കർ ജസ്വാൾ IPS എന്നിവർ ദേശീയപതാക ഉയർത്തും.

അന്ത്രോത്തിൽ ശ്രീ. പത്മാകർ റാം ത്രിപാഠി DANICS, ചെത്‌ലത്തിൽ ഡോ. വിക്രം സിംഗാൾ DANICS, കൽപ്പേനിയിൽ ശ്രീ. എം. ഭരണി DANICS, കടമത്തിൽ ശ്രീ. അവിനാഷ് സിംഗ് DANICS എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്.

കവരത്തിയിൽ നിന്ന് ബന്ധപ്പെട്ട ദ്വീപുകളിലേക്കും തിരിച്ചും ഉദ്യോഗസ്ഥരുടെ യാത്രയ്ക്കായി ഓഗസ്റ്റ് 14, 15 തീയതികളിൽ ഹെലികോപ്റ്റർ സർവീസുകൾ ക്രമീകരിക്കാൻ പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുമുണ്ട്.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ദ്വീപുകളിൽ ദേശീയപതാക ഉയർത്തൽ ചടങ്ങുകൾക്ക് മുതിർന്ന ഭരണ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *