കവരത്തി: സുഹലി ഔട്ട്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പോലീസുകാർ പട്രോളിംഗ് നടത്തുന്നതിനിടെ കടലിൽവെച്ച് കാണാതായതായി റിപ്പോർട്ട്.
പട്രോളിംഗിനിടെ കടലിൽ അകപ്പെട്ട മൂന്ന് പോലീസുകാരിൽ ഉമർ (അമിനി) നീന്തി രക്ഷപ്പെട്ടതായി ലഭിക്കുന്ന വിവരം. എന്നാൽ ഹിദായത്ത് (ആന്ത്രോത്ത്), കവരത്തി സ്വദേശിയായ പോലീസുകാരൻ നബീൽ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കാണാതായ ഇരുവർക്കുമായി കടലിൽ തിരച്ചിൽ തുടരുകയാണ്.
അപകടത്തിന്റെ കൃത്യമായ സാഹചര്യം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
