ആന്ത്രോത്തിൽ കടലിൽ വീണ യാത്രക്കാരിയെ സാഹസികമായി രക്ഷപ്പെടുത്തി



ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ എം.വി. കോറൽസ് കപ്പൽ ജെട്ടിയിൽ അടുപ്പിക്കാൻ കഴിയാതിരുന്നതിനാൽ പുറങ്കടലിൽ വെച്ച് യാത്രക്കാരെ ചെറിയ ബോട്ടുകളിലേക്ക് മാറ്റുന്നതിനിടെ അപകടം. ബോട്ടിലേക്ക് കയറുന്നതിനിടെ ഒരു യാത്രക്കാരി കപ്പലിനും ബോട്ടിനുമിടയിലുള്ള കടലിലേക്ക് വീണെങ്കിലും, ബോട്ട് ജീവനക്കാരുടെയും സഹയാത്രികരുടെയും സമയോചിതമായ ഇടപെടലിലൂടെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടൽ സാഹചര്യവുമാണ് കപ്പൽ ജെട്ടിയിൽ അടുപ്പിക്കാൻ സാധിക്കാതിരുന്നതെന്ന് കപ്പൽ അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന്  പുറങ്കടലിൽ നങ്കൂരമിട്ട് യാത്രക്കാരെ ചെറിയ ബോട്ടുകളിലേക്ക് മാറ്റിയാണ് കരയിലിറക്കിയത്.

അപകടത്തിൽപ്പെട്ട യാത്രക്കാരിയെ കടലിൽ വീണ ഉടൻ തന്നെ ബോട്ട് ജീവനക്കാരും സഹയാത്രികരും രക്ഷാപ്രവർത്തനം നടത്തി സുരക്ഷിതമായി കരയ്ക്കെത്തിച്ചു. സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *