ജീവനക്കാരെ പിരിച്ചുവിടാൻ കാണിക്കുന്ന ശുഷ്കാന്തി നിയമനത്തിന്റെ കാര്യത്തിലും കാണിക്കണം- എൽ.ജി.ഇ.യു

കവരത്തി: Rule (56) പ്രകാരം ജീവനക്കാരെ പിരിച്ചുവിടാൻ കാണിക്കുന്ന ശുഷ്‌കാന്തി ജീവനക്കാരുടെ MACP, Promotion, ഒഴിഞ്ഞ തസ്‌തികകൾ നികത്തുക എന്നീ കാര്യങ്ങളിലും കാണിക്കണമെന്ന് എൽ.ജി.ഇ.യു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഒഴിവുകൾ മൂന്നുവർഷത്തിലേറെയായി നികത്താത്തത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ലക്ഷദ്വീപ് ഗവർമെന്റ് എംപ്ലോയീസ് യൂണിയൻ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ അംഗീകൃത തസ്തികകളിൽ 35% ഒഴിവുകളാണുള്ളത്. അതിനാൽ നിലവിലുള്ള ജീവനക്കാർക്ക് അമിതഭാരവും ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതക്കും തടസ്സവും ഉണ്ടാകുന്നതായി അഡ്മിനിസ്റ്റേറ്ററുടെ ഉപദേഷ്ടാവിന് നൽകിയ നിവേദനത്തിൽ എൽ.ജി.ഇ.യു ചൂണ്ടിക്കാട്ടി. 2022 ഒക്ടോബറിൽ കുറച്ച് എൽഡിസി/യുഡിസി തസ്തികകളിൽ…

Read More

“കാരിഫെട്ടു ദ്വീപ് അനുഭവങ്ങൾ” പ്രകാശനം ഫെബ്രുവരി 16ന്

കോഴിക്കോട്: ആദം കാതിരിയകത്തിന്റെ  പുതിയ പുസ്‌തകമായ കാരിഫെട്ടു ദ്വീപ് അനുഭവങ്ങളുടെ പ്രകാശനം 2025 ഫെബ്രുവരി 16 ഞായർ വൈകുന്നേരം 4.30 മണിക്ക്. കോഴിക്കോട് സിൽക്ക് സ്ട്രീറ്റിലുള്ള ഹെറിറ്റേജ് ഹാളിലാണ് പുസ്തക പ്രകാശന ചടങ്ങ്.നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ മധുശങ്കർ മീനാക്ഷി പ്രകാശനം ചെയ്യും. ഏറ്റുവാങ്ങുന്നത് സിയസ്കോ പ്രസിഡന്റ്റ് സി. ബി. വി. സിദ്ധീഖ്.

Read More

വോട്ട് അവകാശം സംരക്ഷിച്ച് ഒറ്റക്ക് പരീക്ഷയെഴുതി മുബിൻ സംറൂദ്

അമിനി: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ ലക്ഷദ്വീപിലേക്ക് പോയതിനെ തുടർന്ന് എഴുതാൻ കഴിയാതെ പോയ എംജി യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷ വീണ്ടും പ്രത്യേകമായി വെച്ചു, ഒറ്റക്ക് പരീക്ഷയെഴുതി വിജയം കൈവരിച്ച് പുതു ചരിത്രം സൃഷ്ടിച്ച് മുബിൻ സംറൂദ്. 2024 ഏപ്രിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ, കേരളത്തിലെ പല യൂണിവേഴ്സിറ്റികളിലും സെമസ്റ്റർ പരീക്ഷകൾ നടന്നിരുന്നു. എന്നാൽ, വോട്ടവകാശം ഉപയോഗപ്പെടുത്തുന്നതിനായി നിരവധി ദ്വീപ് വിദ്യാർത്ഥികൾ തങ്ങളുടെ പരീക്ഷകളിൽ പങ്കെടുത്തില്ല. എന്നാൽ, എൻ.എസ്.യൂ.ഐ ലക്ഷദ്വീപ് സംസ്ഥാന ഭാരവാഹിയുമായ അമിനി ദ്വീപ് സ്വദേശിയായ മുബിൻ…

Read More

കവരത്തിയിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

കവരത്തി: ഭരണകൂട നടപടികളെ എതിർത്തുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കവരത്തിയിൽ ഡിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അമേരിക്കൻ ഭരണകൂടം ഇന്ത്യൻ പൗരന്മാരെ കൈവിലങ്ങിട്ട് നാട് കടത്തിയ സംഭവത്തിൽ മൗനം പാലിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും, ഹൈക്കോടതി വിധിയെ അവഗണിച്ച് മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ലക്ഷദ്വീപ് ഭരണകൂട നടപടികളെയും എതിർത്തുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡി.സി ഓഫീസ് മാർച്ചിന്റെ ഉദ്ഘാടനം പി.സി.സി ജനറൽ സെക്രട്ടറി കെ. പി. അഹമദ് കോയ നിർവഹിച്ചു. സമരവുമായി ബന്ധപ്പെട്ട…

Read More

ലഗൂൺ കപ്പൽ ഉടൻ സർവീസിനൊരുങ്ങും

കൊച്ചി: എം വി ലഗൂൺ കപ്പലിന്റെ MMD A സർട്ടിഫിക്കറ്റ് പുതുക്കൽ സർവേ പൂർത്തിയാക്കി. സർവേ നടപടികളിൽ ചില കുറവുകൾ കണ്ടെത്തിയെങ്കിലും അവ ഉടനെ തീർപ്പാക്കാനാകും. ഈ അടിസ്ഥാനത്തിൽ, കപ്പൽ വ്യാഴമോ വെള്ളിയായ്ചയോ യാത്രയ്ക്കായി തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു. ലഗൂൺ കപ്പലിന്റെ സർവീസ് പുനരാരംഭിക്കുന്നതോടെ യാത്രാപ്രശ്നത്തിന് അല്പം ആശ്വാസം ലഭിക്കും.

Read More

മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് കൽപ്പേനിയിൽ

കൽപ്പേനി: കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബും ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്ററും സംയുക്തമായി കൽപ്പേനി ദ്വീപിൽ മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ഉച്ചയ്ക്ക് മൂന്ന് മണി മുതൽ കൽപ്പേനി വില്ലേജ് ദ്വീപ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ചാണ് മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രമുഖ ജീവിതശൈലി വിദഗ്ധനും ന്യൂട്രീഷൻ സ്പെഷലിസ്റ്റുമായ ഡോ. മനോജ് ജോൺസൺ, ലക്ഷദ്വീപിലെ ആദ്യത്തെ അക്യുപഞ്ചർ പി.ച്ച്.ഡി ഹോള്‍ഡറും ഇൻറർനാഷണൽ സുജോക്ക് ട്രൈനറുമായ ഡോ….

Read More

കുടിവെള്ളമൊരുക്കി തുടക്കക്കാർ

കടമത്ത്: പൊതുജനങ്ങൾക്ക് കുടിവെള്ള പ്ലാന്റ് ഒരുക്കി പ്രീഡിഗ്രി കൂട്ടായ്മ. കടമത്ത് ദ്വീപിലേക്ക് പ്രീഡിഗ്രി കോളേജ് മാറ്റിയപ്പോൾ തുടക്കക്കാരായി പഠിച്ച വിദ്യാർത്ഥികൾ അവരുടെ കൂടിച്ചേരലിൻ്റെ ഭാഗമായി പ്രഖ്യാപിച്ച കുടിവെള്ള സംഭരണി ജെട്ടി പരിസരത്ത് സ്ഥലത്തെ നായിബ് ഖാളി ശംഊൻ മുസ്ലിയാർ പൊതുജനങ്ങൾക്കായി ശനിയാഴ്ച 8/2/2025ന് തുറന്ന് കൊടുത്തു. മുൻ ഡെപ്യൂട്ടി കലക്ടർ ടി. കാസിം, സ്ഥലം മെഡിക്കൽ ഓഫീസർ ഡോ. എം.പി.മുഹമ്മദ് കോയ, എന്നിവരും തുടക്കക്കാരായ വിദ്യാർത്ഥികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

Read More

ലക്ഷദ്വീപ് വിഭവങ്ങൾ ഒരുക്കി കാസർകോട്ടെ ചായ് പിയ

കാസർകോട്: ലക്ഷദ്വീപ് വിഭവങ്ങൾ രുചിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യമൊരുക്കി കാസർകോട് വിദ്യാനഗറിലെ ചായ് പിയ. കാസർകോട്ടും സമീപപ്രദേശങ്ങളിലുള്ളവർക്കും വിദ്യാനഗറിലെ ചായ് പിയയിൽ എത്തിക്കഴിഞ്ഞാൽ രാത്രിയിൽ ലക്ഷദ്വീപ് വിഭവങ്ങൾ ഇവിടെ നിന്ന് ലഭിക്കും. ലക്ഷദ്വീപിലെ വിഭവങ്ങൾ ഉൾപ്പെടെ 35 ഓളം പലഹാരങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദ്വീപുണ്ട മുതൽ ലക്ഷദ്വീപ് കല്യാണങ്ങളിലെ മുഖ്യ ഐറ്റമായ കെലാഞ്ചിയും പാലും വരെ ഇവിടെ ലഭിക്കും. നിരവധി പേരാണ് ലക്ഷദ്വീപ് വിഭവങ്ങൾ രുചിച്ചറിയാനായി കടയിൽ എത്തുന്നതെന്ന് കടയുടമ പറഞ്ഞു. ലക്ഷദ്വീപ് വിഭവങ്ങൾക്ക് പുറമെ കട്ലറ്റ്, സമൂസ,…

Read More

ദ്വീപു ജനതദുരിതക്കടലിൽ

കവരത്തി: നിത്യ ജീവിതത്തിൻ്റെ ഭാഗമായ യാത്ര ദുരിതത്തിലായതോടെ ദ്വീപു ജീവിതം സങ്കടക്കടലിലായി. ലഗൂൺ എന്ന കപ്പൽ ഒറ്റയാൾ ദൗത്യം നിർവ്വഹിക്കുന്ന സമയത്ത് ലക്ഷദ്വീപ് സീയും കോറലും ഉടൻ വരും എന്നായിരുന്നു മോഹിപ്പിക്കൽ. എന്നാൽ വന്നത് അറേബ്യൻ സീയായിരുന്നു. മംഗലാപുരത്ത് നിന്നും ബേപ്പൂരിൽ നിന്നും മഞ്ചു സർവ്വീസ് നടത്തുന്നത് കൊണ്ട് നിത്യോപയോഗ സാധനങ്ങൾ പരിമിതമായെങ്കിലും എത്തുന്നുണ്ട്. മേയ് 15 ഓടു കൂടി ബോട്ടുക്കിളി ബന്താവുന്നതോടെ ദ്വീപുജീവിതം ദുസ്സഹമായി തീരും. ഡോക്കിൽ കയറി മാസങ്ങൾ പിന്നിട്ട കവരത്തി കപ്പലും ലക്ഷദ്വീപു…

Read More

ബേപ്പൂർ തുറമുഖ വികസനം: ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കാൻ സാധ്യത

ബേപ്പൂർ: ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കാനുള്ള പ്രതീക്ഷയ്ക്ക് ശക്തിയേകിക്കൊണ്ടാണ് ബേപ്പൂർ തുറമുഖ വികസനത്തിന് കേരളാ സംസ്ഥാന ബജറ്റിൽ 150 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. തുറമുഖത്തിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കപ്പൽച്ചാലിന്റെ ആഴം 8 മീറ്ററാക്കുന്നതിനും വാർഫ് നീളം കൂട്ടുന്നതിനുമുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  നിലവിൽ 3.5 മീറ്റർ ആഴമുള്ള കപ്പൽച്ചാൽ 8 മീറ്ററാക്കാനുള്ള പദ്ധതി 83 കോടി രൂപയുടെ എസ്റ്റിമേറ്റോടെ സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇതോടെ വലിയ ചരക്ക് കപ്പലുകൾക്കൊപ്പം ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസും…

Read More