
നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിർദ്ദേശങ്ങൾ
കവരത്തി: ലക്ഷദ്വീപിലെ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശിവം ചന്ദ്ര ഐ.എ.എസ് പുറത്തിറക്കിയ ഉത്തരവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അനുമതികളും ക്ലിയറൻസുകളും ലഭിച്ചതിന് ശേഷം മാത്രമേ ആരംഭിക്കാവൂ ഉത്തരവനുസരിച്ച് എല്ലാ കൺസ്ട്രക്ഷൻ സ്ഥലങ്ങളിലും ഡൈവേർഷൻ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ ഒരു വെളുത്ത ബോർഡിൽ വ്യക്തമായും പ്രദർശിപ്പിക്കണം. ഡൈവേർഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയോ ഡൈവേർഷൻ സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾ ലംഘിച്ചോ അനധികൃത നിർമ്മാണം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഡെപ്യൂട്ടി കളക്ടർമാരെയും ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ…