
വിളിച്ചാല്‍ കിട്ടുന്നില്ല, കോള്‍ കട്ടാകുന്നു; എല്ലാ പരാതിയും ഫെബ്രുവരിയില്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍
കോളുകള്‍ വിളിക്കുമ്പോഴുണ്ടാകുന്ന തടസങ്ങള്‍ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ ഫെബ്രുവരി മാസത്തോടെ പരിഹരിക്കുമെന്ന് സൂചന. ‘കോള്‍ ഡ്രോപ്’ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എന്‍എല്‍ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ വിളിച്ചാല്‍ കിട്ടുന്നില്ല, കോളുകള്‍ അപ്രതീക്ഷിതമായി കട്ടാകുന്നു, കോളുകള്‍ മ്യൂട്ടായിപ്പോകുന്നു എന്നിങ്ങനെ നിരവധി നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് വ്യാപക പരാതിയുണ്ട്. 4ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്ന പ്രവൃത്തി ഒരുവശത്ത് നടക്കുമ്പോഴും കോളുകളിലെ പ്രശ്നങ്ങള്‍ ബിഎസ്എന്‍എല്‍ വരിക്കാരെ…