അൻസാരിക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൽ ദേശീയ സ്ഥാനം
കവരത്തി: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ ദേശീയ സെക്രട്ടറിമാരിൽ ഒരാളായി ലക്ഷദ്വീപ് കൽപ്പേനി സ്വദേശിയായ ഷംസീർ അൻസാരി ഖാൻ നിയമിതനായതായി. പി.എം. സഈദിനു ശേഷം ഈ ഉന്നത സ്ഥാനത്തേക്ക് എത്തുന്ന ദ്വീപുകാരൻ എന്ന പ്രത്യേകതയും അൻസാരിക്ക് സ്വന്തം. അൻസാരി മുമ്പ് നാഷണൽ സ്റ്റുഡന്റ്സ്…
‘ബിത്ര ദ്വീപ് ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം’; പാർലമെന്റിൽ ഹംദുള്ള സഈദ് എം.പി
ന്യൂഡെൽഹി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോക്സഭയിൽ പ്രതിഷേധവുമായി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ്. റവന്യു വകുപ്പ് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപായ ബിത്ര ആയിരക്കണക്കിന് ദ്വീപ്…
ലക്ഷദ്വീപ് മുൻ എംപി ഡോ. പി.പി. കോയ അന്തരിച്ചു
അമിനി: ലക്ഷദ്വീപ് മുൻ പാർലമെൻറ് അംഗം ഡോക്ടർ പി.പി. കോയ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. അമിനി ഹോസ്പിറ്റലിൽ ഇന്ന് രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. പിഎം സയിദിനെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയ അപൂർവ നേട്ടം കൈവരിച്ച നേതാവാണ് പി.പി. കോയ. നാലര…
ചെത്ത്ലത്ത് ദ്വീപിൽ ട്രീ പ്ലാന്റേഷൻ ഡ്രൈവ് സംഘടിപ്പിച്ചു
ചെത്ത്ലത്ത്: ഫീനിക്സ് സംഘടിപ്പിക്കുന്ന ഡ്രീം പ്രോജക്റ്റിന്റെ ഭാഗമായി നടത്തുന്ന വാർഷിക ട്രീ പ്ലാന്റേഷൻ ഈ വർഷം കവരത്തി നെഹ്റു യുവ കേന്ദ്രയുമായി സംയുക്തമായി ചെത്ലത്ത് ചിൽഡ്രൻസ് പാർക്ക് പരിസരത്ത് വെച്ച് നടന്നു. “ഏക് പേഡ് മാ കെ നാം” എന്ന സന്ദേശം…
ബിത്ര ദ്വീപ് ഏറ്റെടുക്കൽ നീക്കത്തിനെതിരെ അഗത്തി നാഷണൽ ലീഗ് പ്രതിഷേധിച്ചു
അഗത്തി: ബിത്ര ദ്വീപിന്റെ മുഴുവൻ ഭൂഭാഗവും ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നാഷണൽ ലീഗ് അഗത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ദ്വീപ് ജനതയുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നീക്കം അനീതിയാണെന്നും അംഗീകരിക്കാൻ പറ്റില്ലെന്നും പ്രവർത്തകർ വ്യക്തമാക്കി. വിഷയത്തിൽ…
എൻ. ഹംസക്കോയ ജസരി ഉസ്താദ് വഫാത്തായി
കുന്നത്തേരി: അമിനി ദ്വീപിലെ പ്രമുഖ പണ്ഡിതനും നൂറുൽ ഇർഫാൻ അറബിക്കോളേജിന്റെ സീനിയർ മുദർറിസുമായ എൻ. ഹംസക്കോയ ജസരി ഉസ്താദ് വഫാത്തായി. അറനൂറ്റാണ്ടിലേറെ ദീനി വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു ഹംസക്കോയ ഉസ്താദ്. അദ്ദേഹത്തിന്റെ വിടവാങ്ങൽ ദ്വീപ് സമൂഹത്തിനും ദീനി വിദ്യാഭ്യാസ ലോകത്തിനും…
ലക്ഷദ്വീപ് സ്കൂളുകളിലെ ഡിവിഷനുകൾ കുറയ്ക്കാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ
എറണാകുളം: ലക്ഷദ്വീപ് സ്കൂളുകളിൽ ടീച്ചിംഗ് ഡിവിഷനുകൾ കുറയ്ക്കാനുള്ള ഭരണകൂട ഉത്തരവിന് ഹൈക്കോടതി താത്കാലിക സ്റ്റേ നൽകി. അഗത്തി സ്വദേശി 10 വയസുകാരനായ മുഹമ്മദ് അദ്നാൻ സവൂർ കെ യാണ് പിതാവ് മുഹമ്മദ് നസറിനെ പ്രതിനിധിയാക്കി കൊണ്ട് ഹർജി സമർപ്പിച്ചത്. 2025 ജൂൺ…
ബിത്ര ദ്വീപ് ഭൂമി ഏറ്റെടുക്കൽ നീക്കത്തിനെതിരെ NCP(SP) ദ്വീപുകളിലാകെ പ്രതിഷേധ സമരം സംഘടിപ്പിച്ചു
കവരത്തി:ബിത്ര ദ്വീപ് മുഴുവൻ നിവാസികളെയും കുടിയൊഴിപ്പിച്ച് ഭൂമി ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന നീക്കത്തിനെതിരെ എൻ സി പി (ശരത് പവാർ വിഭാഗം) ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ദ്വീപ് ഭരണകൂടത്തിന്റെ നടപടികൾ അനീതിയുടെയും അടിച്ചമർത്തലിന്റെയും പ്രതീകമാണെന്ന് പാർട്ടി നേതാക്കൾ ആരോപിച്ചു. ലക്ഷദ്വീപിലെ…
ആന്ത്രോത്ത് ദ്വീപിൽ കഞ്ചാവ് വേട്ട: അഞ്ചുപേർ പിടിയിൽ
ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിൽ പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. സ്റ്റേഷൻ ഹൗസ് ഓഫീസർ ഖലീലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവുമായി അഞ്ചുപേരെ പിടികൂടിയത്. ഇതിൽ രണ്ട് പേരുടെ കയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ ഉടൻ തന്നെ…
ലക്ഷദ്വീപ്-ബേപ്പൂർ കപ്പൽ സർവീസ് പുനഃസ്ഥാപിക്കൽ പരിഗണനയിൽ – കേന്ദ്രമന്ത്രി
ന്യൂഡൽഹി: നിർത്തലാക്കിയ ലക്ഷദ്വീപ്-ബേപ്പൂർ പാസഞ്ചർ സർവീസ് പുനഃസ്ഥാപിക്കുന്നത് ലക്ഷദ്വീപ് അധികൃതരുടെ പരിഗണനയിലില്ലെന്ന് ലോക്സഭയിൽ കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി. എം.കെ. രാഘവൻ എം.പി ഉന്നയിച്ച ചോദ്യത്തിനാണ് അദ്ദേഹം മറുപടിനൽകിയത്. ലക്ഷദ്വീപ് ഭരണകൂടം ബേപ്പൂർ തുറമുഖത്തെ പ്രാഥമികമായി ചരക്കുനീക്കത്തിന് മാത്രമായാണ്…
