ലക്ഷദ്വീപ് സ്കൂളുകളിലെ ഡിവിഷനുകൾ കുറയ്ക്കാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

എറണാകുളം: ലക്ഷദ്വീപ് സ്കൂളുകളിൽ ടീച്ചിംഗ് ഡിവിഷനുകൾ കുറയ്ക്കാനുള്ള ഭരണകൂട ഉത്തരവിന് ഹൈക്കോടതി താത്കാലിക സ്റ്റേ നൽകി. അഗത്തി സ്വദേശി 10 വയസുകാരനായ മുഹമ്മദ് അദ്നാൻ സവൂർ കെ യാണ് പിതാവ് മുഹമ്മദ് നസറിനെ പ്രതിനിധിയാക്കി കൊണ്ട് ഹർജി സമർപ്പിച്ചത്.

2025 ജൂൺ 27-നാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പഠനവിഭാഗങ്ങൾ കുറയ്ക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിലനിൽക്കുന്നതിനായാണ് തീരുമാനങ്ങളിലെ മാറ്റം താൽക്കാലികമായി നിർത്തിവെക്കേണ്ടതെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു.

ജസ്റ്റിസ് ടി.ആർ. രവിയുടെ വിധിപ്രകാരമാണ് മൂന്ന് ആഴ്ചത്തേക്കായി നിർത്തിവെച്ചത്. ഒപ്പം, കേസിൽ എതിർ കക്ഷികളായ ലക്ഷദ്വീപ് ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷനും അവരുടെ വാദം കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.കേസിന്റെ അടുത്ത പരിഗണന 2025 ആഗസ്റ്റ് 19-ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *